പേജുകള്‍‌

2013, ഡിസംബർ 25, ബുധനാഴ്‌ച

ഓര്‍മകളില്‍ ഒരു സുനാമി ദിനം

കായംകുളം കായലിന്റെ തീരത്തോടടുതാണ് എന്‍റെ വീട്.കായല്‍ കടന്നു അക്കരെ എത്തിയാല്‍ ആറാട്ടുപുഴ.കായലിനും കടലിനും ഇടയില്‍ ഒരു ഗ്രാമം.കായല്‍ തീരത്ത്  ഓരോ സ്ഥലത്തായി കടവുകള്‍,ഇവിടെ നിന്നും വള്ളത്തില്‍ ആണ് ആളുകളുടെ അക്കര ഇക്കര സഞ്ചാരം.തൊണ്ണൂറുകളുടെ അവസാനത്തോടെ കൊച്ചിയുടെ ജെട്ടി കടവില്‍ ജങ്കാര്‍ വന്നു.(രണ്ടു കൂറ്റന്‍ വള്ളങ്ങള്‍ ചേര്‍ത്ത് അതിനു മുകളിലായി ഉള്ള പ്ലാറ്റ് ഫോം,ഇതിനോട് ചേര്‍ന്ന് ബോട്ടും അങ്ങനെ ആളുകളെയും വാഹനങ്ങളെയും ഒരു പോലെ വഹിക്കാന്‍ കഴിയുന്നതാണ് ജങ്കാര്‍).ജങ്കാര്‍ വന്നതോടെ കരകള്‍ തമ്മിലുള്ള ഗതാഗത സൗകര്യം കൂടുതല്‍ മെച്ചപെട്ടു.കൂട്ടുകാര്‍ക്കൊപ്പം ജങ്കാര്‍ലുടെ അക്കരെയെത്തി കടല്‍ കാണുക എനിക്കൊരു ശീലമായിരുന്നു.



അന്നു 2004 ഡിസംബര്‍ 26,ഞാന്‍ ഡിഗ്രി ഫൈനല്‍ ഇയര്‍ പഠിക്കുന്ന സമയമാണ്,അന്നു എന്‍റെ പ്രിയ സുഹൃത്ത് രാജേഷ്‌ വീട്ടില്‍ എത്തി,ഞങ്ങള്‍ നേരത്തെ തന്നെ അന്നൊരു കടല്‍ കാഴ്ച ആസൂത്രണം ചെയ്തിരുന്നു.ജങ്കാര്‍ കടന്നു ഞങ്ങള്‍ അക്കരെ എത്തി.ജങ്കാര്‍ കടവില്‍ നിന്ന് കേവലം അര കിലോമീറ്റര്‍ കഴിയുമ്പോള്‍ തന്നെ അറബികടല്‍ ആയി.ഞങ്ങള്‍ കടല്‍ തീരത്തേക്ക് എത്തിയപ്പോഴേ വലിയ ആള്‍കൂട്ടം.ഞങ്ങളുടെ ചില സുഹൃത്തുക്കളും ഉണ്ടായിരുന്നു ആ കൂട്ടത്തില്‍.കാര്യം തിരക്കിയപ്പോള്‍ പറഞ്ഞു അതിഭയങ്കരമായ രീതിയില്‍ കടല്‍ ഉള്‍വലിഞ്ഞു,പിന്നെ അതി ശക്തമായി വെള്ളം കരയിലേക്ക് കേറുന്നു.സാധാരണ കടലക്രമത്തില്‍ നിന്നും വ്യത്യസ്തമാണ്.പലരും പറഞ്ഞു ഇങ്ങനൊരു കാഴ്ച അവരുടെ ഓര്‍മയില്‍ ഇതാദ്യം.

അവിടെനിന്നും പിന്നെയും മൂന്നു കിലോമീറ്റര്‍ സഞ്ചരിക്കുമ്പോലാണ്  വലിയഴിക്കല്‍ പൊഴി . ജങ്കാര്‍ ഇറങ്ങുന്ന പെരുമ്പള്ളിയില്‍ നിന്ന് വലിയഴിക്കല്‍ലേക്ക് പോകുമ്പോള്‍ ഉള്ള പ്രത്യകത തീരം വീതി കുറഞ്ഞു കുറഞ്ഞു കായലും കടലും തമ്മിലുള്ള അന്തരം അന്‍പത് മീറ്ററില്‍ താഴെയകുന്നു ഒടുവില്‍ ഒന്നിക്കുന്നു..കടലും കായലും ഒന്നു ചേരുന്ന ഭാഗത്ത് ഒരു മണല്‍തിട്ട ഉണ്ടെങ്കില്‍ അതിനെ പൊഴി എന്നാണ് വിളിക്കുന്നത്.വലിയഴിക്കല്‍ ആദ്യകാലത്ത്പൊഴി ആയിരുന്നു.പക്ഷെ പിന്നീടു ആ മണല്‍തിട്ട ഇല്ലാതാവുകയും കടലും കായലും ഒന്ന് ചേര്‍ന്നുള്ള അഴി ആയി അവിടം മാറുകയും ചെയ്തു.എങ്കിലും അറിയപ്പെടുന്നത് പൊഴി എന്നു തന്നെ.
ഈ അഴിയുടെ അപ്പുറം ചെറിയഅഴിക്കല്‍ എന്ന  സ്ഥലമാണ്‌,കൊല്ലം ജില്ലയുടെ ഭാഗമാണ് ചെരിയ്ഴിക്കല്‍.



ഞങ്ങള്‍ അങ്ങനെ വലിയഴിക്കല്‍ലേക്ക് യാത്ര തുടര്‍ന്നു,റോഡില്‍ എല്ലാം ആളുകള്‍, എങ്കിലും നിരവധി കടലാക്രമണങ്ങള്‍ അതിജീവിച്ച അവരിലാരിലും  വലിയ ഭയം ഉണ്ടായിരുന്നില്ല.അങ്ങനെ പത്തു മിനുട്ട് കൊണ്ടു ഞങ്ങള്‍ വലിയഴിക്കല്‍ എത്തി. വലിയഴിക്കല്‍ എത്തി  വെള്ളത്തില്‍ ഇറങ്ങാമെന്നാണ്ഞങ്ങള്‍ വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ കരുതിയത്,പക്ഷെ വന്നപ്പോഴേ ഉള്ള കടലാക്രമണം കണ്ടപ്പോള്‍ തന്നെ രാജേഷ്‌ ചേട്ടന്‍ പറഞ്ഞു നമുക്ക് വലിയഴിക്കല്‍ വരെ പോകാം,വെള്ളത്തില്‍ ഒന്നും ഇറങ്ങേണ്ട.

പക്ഷെ അവിടെ എത്തിയപ്പോള്‍ കുറച്ചു മുന്‍പ് സംഭവിച്ചത് പോലെ വീണ്ടും ശക്തമായ കടലാക്രമണം.നമ്മള്‍ നോക്കി നില്‍ക്കെ തന്നെ ഭയാനകമായ രീതിയില്‍ ജല നിരപ്പ് ഉയരുന്നു.കടലിനോടു അടുത്തു നിന്നവര്‍ എല്ലാം ഓടി മാറുന്നു.ഞങ്ങള്‍ ആകെ  പേടിച്ചു.ഉടന്‍ തന്നെ വണ്ടി സ്റ്റാര്‍ട്ട്‌ ആക്കി തിരിച്ചു വിട്ടു,പക്ഷെ നൂറു മീറ്റര്‍ പോലും സഞ്ചരിച്ചു കാണില്ല,അതി ശക്തമായി കടല്‍ കയറ്റം,റോഡിലേക്കും അതിനും അപ്പുറത്തേക്കും കടല്‍ ഇരച്ചു കയറുന്നു.ഞങ്ങള്‍ വണ്ടി അവിടെ വെച്ച് ഒരു വീട്ടിലേക്കു കയറി,അപ്പോള്‍ ആ വീടിന്‍റെ മുന്‍പിലുള്ള ചെറിയ വേലിയും തകര്‍ത്തു വെള്ളം അകത്തേക്ക് വരുന്നു.പേടിച്ചു പോയ കുറച്ചു നിമിഷങ്ങള്‍ .ഒരു അഞ്ചു മിനിറ്റ് കൊണ്ടു എല്ലാം അടങ്ങി,എങ്കിലും എല്ലാവരും ഭയ ചകിതരായി,ഞങ്ങള്‍ക്ക് എങ്ങനെയും രക്ഷപ്പെടണം എന്ന ചിന്ത മാത്രം.വണ്ടി എടുത്തപ്പോള്‍ സ്റ്റാര്‍ട്ട്‌ ആകുന്നില്ല,കടല്‍ വെള്ളം കയറി അതു കേടായി,എന്തു ചെയ്യാം ഉരുട്ടുക തന്നെ,സത്യം പറഞ്ഞാല്‍ ഓടുക ആയിരുന്നു.റോഡ്‌ മുഴുവന്‍ വെള്ളം,പക്ഷെ കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ ദൈവ ദൂതനെ പോലെ ഒരു ചേട്ടന്‍.അദേഹം വണ്ടി ഒന്ന് ശെരിയാക്കാന്‍ ശ്രമിക്കാമെന്ന് പറഞ്ഞു.,പിന്നീടു വീടില്‍ ചെന്ന് സ്പെയര്‍ പാര്‍ട്സ് എടുത്തുകൊണ്ടു വന്നു വണ്ടിശെരിയാക്കി തന്നു.പിന്നെ പെട്ടെന്ന് തന്നെ ജങ്കാര്‍ കടവില്‍ എത്തി ഞങ്ങള്‍ അക്കര കടന്നു.

ഏകദേശം ഒരു മണിക്ക് മുന്‍പ് തന്നെ ഞങ്ങള്‍ വീട്ടില്‍ എത്തി,അപ്പോഴും ഞെട്ടല്‍ വിട്ടു മാറിയിരുന്നില്ല.അന്നു ഞങ്ങളുടെ പ്രദേശത്ത് ഒന്നും കരന്റ് ഉണ്ടായിരുന്നില്ല,അതുകൊണ്ട് തന്നെ വീട്ടില്‍ എത്തിയിട്ടും ഇന്തോനേഷ്യയിലും ആന്റാമന്‍ നിക്കൊബരിലും സുനാമി ആഞ്ഞടിച്ചതും അപകടങ്ങള്‍ ഉണ്ടായതും അറിഞ്ഞുമില്ല.

ഏകദേശം മൂന്നു മണി ആയപ്പോഴാണ് ആ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത‍ കേട്ടത്, വലിയഴിക്കല്‍ കടലാക്രമണത്തില്‍ നിരവധി ആളുകള്‍ മരിച്ചു.സത്യം പറഞ്ഞാല്‍ ഞെട്ടി പോയി.ഞാന്‍ ഉടന്‍ തന്നെ വീണ്ടും ജങ്കാര്‍ കടവിലേക്ക് എത്തി,ജന സമുദ്രം.ഭയ ചകിതരായ ആളുകള്‍ അവിടെ നിന്നും എല്ലാം ഉപേക്ഷിച്ചു ഇക്കരയിലേക്ക്.അപകടത്തില്‍ പെട്ടവരെ വഹിച്ചുകൊണ്ട്  പോകാന്‍ തയ്യാറായി ആംബുലന്‍സുകള്‍,എന്തിനും തയ്യാറായി നൂറു കണക്കിന് സന്നദ്ധ പ്രവര്‍ത്തകര്‍.അപകടത്തില്‍ പെട്ടവറെയും  മരണപ്പെട്ടവരെയും രക്ഷപെട്ടു വരുന്നവരെയും എല്ലാം ഇക്കര എത്താന്‍ ഈ ജങ്കാര്‍ മാത്രം.

ഇരുപത്തിഒന്‍പത് പേരാണ് അന്നവിടെ മരിച്ചത്. വലിയഴിക്കല്‍ അതിനോട് അടുത്തുള്ള തറയില്‍ കടവ്,പെരുമ്പള്ളി എന്നിവിടങ്ങളിലായിട്ടായിരുന്നു എല്ലാ മരണവും. ഏറ്റവും ഭീകരമായി ദുരന്തം ബാധിച്ചത്  വലിയഴിക്കല്‍നു അപ്പുറമുള്ള ചെറിയ അഴിക്കല്‍ ഉള്‍പ്പെടുന്ന ആലപ്പാട് പഞ്ചായത്തിനെ ആയിരുന്നു.അവിടെ നൂറിലധികം പേര്‍ മരിച്ചു. കൊല്ലം ആലപ്പുഴ ജില്ലകളില്‍ സുനാമി നാശം വിതച്ചു എന്നാണ് പറയുന്നത്,പക്ഷെ ഭൂമിശാസ്ത്രപരമായി നോകിയാല്‍ ഒറ്റ സ്ഥലത്താണ് അപകടം സംഭവിച്ചത് വലിയഴിക്കല്‍ പൊഴിക്കു അപ്പുറവും ഇപ്പുറവുമായി.

പല വേര്‍പാടുകളും താങ്ങാന്‍ ആവുന്നതിലും അപ്പുറമായിരുന്നു.ഒരു കുടുംബത്തിലെ മൂന്നു സഹോദരങ്ങള്‍ക്ക്‌ ഭാര്യമാരെ നഷ്ടമായി,അങ്ങനെ ആ വീടിലെ ആറു കുഞ്ഞുങ്ങള്‍ക്ക്‌ അമ്മമാര്‍ ഇല്ലാതായി.അവരെ സുരക്ഷിതരായി വള്ളത്തില്‍ കയറ്റി ഇരുതിയതായിരുന്നു,മക്കളില്‍ ഒരാളെ കാണാഞ്ഞപ്പോള്‍ മൂന്ന് പേരും കൂടി ഇറങ്ങി അപ്പോഴേക്കും വന്ന അടുത്ത തിരയില്‍ അവര്‍ മൂന്നുപേരും പെട്ടു പോയി.

കോളേജില്‍ എന്‍റെ ജൂനിയര്‍ ആയിരുന്ന ശാലിനി എന്നൊരു പെണ്‍കുട്ടിയും അപകടത്തില്‍ മരണപെട്ടു.എനിക്ക് അതിനെ അറിയില്ലായിരുന്നു.പിന്നീടാണ് കോളേജിലെ വിദ്യാര്‍ഥിനി ആയിരുന്നു എന്നറിഞ്ഞത്.

ഞാന്‍ പ്ലസ്‌ടു കഴിഞ്ഞുള്ള സമയത്ത് ഒരു സ്വകാര്യ കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ പഠിക്കാന്‍ പോയിരുന്ന സമയത്ത് അവിടെ  കളിച്ചും ചിരിച്ചും ബഹളം വെച്ചും എപ്പോഴും അതിനെ സജീവമാക്കി നിര്‍ത്തിയിരുന്ന വളരെ സ്മാര്‍ട്ട്‌ ആയ ഒരു സ്കൂള്‍ വിദ്യാര്‍ഥിനി ഉണ്ടായിരുന്നു ബിന്ദ്യ രാജ്.പിന്നീടു ഞാന്‍ അതിനെ കണ്ടിട്ടുമില്ല.പക്ഷെ ദുരന്തത്തിന് അടുത്ത ദിവസം പത്രത്തില്‍ മരണപെട്ടവരുടെ ചിത്രത്തിനിടയില്‍ അവളും ഉണ്ടായിരുന്നു.

.
ദുരന്തത്തിന് ശേഷമുള്ള ദിവസങ്ങള്‍ , മനുഷ്യ സ്നേഹത്തിന്റെ ഉദാത്ത മാതൃകയാണ് ഞങ്ങളുടെ നാട് കണ്ടത്.എല്ലാ സ്കൂളുകളും ദുരിതാശ്വാസ ക്യാമ്പുകള്‍ ആയി മാറി.ദുരിത ബാധിതര്‍ക്ക് എല്ലാവിധത്തിലും ഉള്ള സഹായവുമായി ഒരു നാട് മുഴുവന്‍ ഒന്നിച്ചു നിന്നു.

സുനാമി എന്ന പേര് സത്യം പറഞ്ഞാല്‍ അപകടം കഴിഞ്ഞു അടുത്ത ദിവസം മാധ്യമങ്ങളിലുടെയാണ് കേള്‍ക്കുന്നത്.അതുവരെ കടലാക്രമണം,പിന്നെ കടലിലെ ഭൂകമ്പം അങ്ങനൊക്കെ ആയിരുന്നു പറഞ്ഞിരുന്നത്.

സുനാമി എന്നു പറയുമ്പോള്‍ എപ്പോഴും എന്‍റെ മുന്‍പില്‍ അന്നത്തെ ഓര്‍മകള്‍ മാത്രം,പലപ്പോഴും ഞാന്‍ ഓര്‍ക്കാറുണ്ട്,അന്നു അവിടേക്ക്  പോകാന്‍ കുറച്ചു വൈകിയിരുന്നു എങ്കില്‍ എന്താകുമായിരുന്നു.ഞങ്ങള്‍ അവിടെ നിന്നും തിരികെ പൊന്നു ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞാണ് രാക്ഷസ തിരമാലകള്‍ അവിടം വിഴുങ്ങിയത്.പലപ്പോഴും കൂട്ടുകാര്‍ സുനാമി ദിവസം കടല്‍ കാണാന്‍ പോയിരിക്കുന്നു എന്നു പറഞ്ഞു കളിയ്ക്കുംപോഴും ഞാന്‍ മനസ്സില്‍ ദൈവത്തിനു സ്തുതി പറയും.

                സുനാമിയുടെ ബാക്കിപത്രം


സുനാമി ദുരന്തത്തിന് ഒന്‍പത് വര്‍ഷം കഴിയുമ്പോള്‍ കുറെ മാറ്റങ്ങള്‍ തീരത്തിന് സംഭവിച്ചു.

ആദ്യം കുറെ വര്‍ഷങ്ങള്‍ പല ദുരിത ബാധിതരും ദുരിത്ശ്വാസ ക്യാമ്പില്‍ തന്നെ കഴിയേണ്ടി വന്നുവെങ്കിലും ഇപ്പോള്‍ എല്ലാവര്ക്കും വീട് കിട്ടി.കോടി കണക്കിന് രൂപയാണ് വിവിധ പദ്ധതികളിലായി സുനാമി പുനരധിവാസത്തിന് ചെലവഴിച്ചത്.ഇതില്‍ നല്ലൊരു പങ്കു പലരുടെയും കീശയിലേക്ക്‌ പോയെന്നത് വേറൊരു വസ്തുത.അശാസ്ത്രീയമായ ഉപയോഗം കുറെ പാഴ് ചെലവുകള്‍ സൃഷ്ടിച്ചു,കുറെ ഫുണ്ടുകള്‍ ലാപ്സായി പോയി.എങ്കിലും ദുരിതം ബാധിച്ച പ്രദേശത്തുള്ള എല്ലാവര്‍ക്കും ഇപ്പോള്‍ വീടായി അതിനുമപ്പുറം  പഞ്ചായത്തിലെ സുനാമി ദുരന്തം ബാധിക്കാത്ത  പ്രദേശത്ത് ഉള്ളവര്‍ക്കും  പുതിയ വീടിനുള്ള ധന സഹായം കിട്ടി,എന്തിനു അധികം ഇക്കരെ ഞങ്ങളുടെ നാട്ടില്‍ വരെ സുനാമി ദുരിതാശ്വസ പദ്ധതിയില്‍ പലര്‍ക്കും വീടിനുള്ള ധന സഹായം കിട്ടി.അങ്ങനെ ഈ തീര ഗ്രാമത്തില്‍ ഇപ്പോള്‍ ഭവന രഹിതര്‍ ഇല്ലെന്നു പറയാം. വീടുകള്‍ നല്‍കി എന്നതിനപ്പുറം കുറെ ക്ഷേമ പദ്ധതികളും നടപ്പാക്കി



സുനാമി കൊണ്ടുവന്ന ഏറ്റവും വലിയ മാറ്റം കൊച്ചിയുടെജെട്ടി പാലമാണ്.ഇന്നു ജങ്കാര്‍ ഇല്ല,പകരം കരകളെ തമ്മില്‍ ബന്ധിപ്പിച്ചു പാലം വന്നു.അതോടെ തീരം ഒറ്റപ്പെട്ട അവസ്ഥയില്‍ നിന്ന് മാറി.നിര്‍ബാധം പായുന്ന വാഹനങ്ങള്‍,കെഎസ്ആര്‍ടിസി ബസുകള്‍.സത്യം പറഞ്ഞാല്‍ ഒരു പാലം വരുമ്പോള്‍ ഒരു നാടിന്‍റെ മുഖച്ചായ മാറുന്നു.


എല്ലാ വര്‍ഷവും ഡിസംബര്‍ 26 നു പെരുമ്പള്ളി സുനാമി സ്മൃതിമണ്ഡപത്തില്‍ അനുസ്മരണ സമ്മേളനം നടക്കാറുണ്ട്.സത്യം പറഞ്ഞാല്‍ അധികാരികളും മാധ്യമങ്ങളും ദുരിതബാധിതരെ ഓര്‍ക്കുന്ന ഒരേ ഒരു ദിവസം

ശാസ്ത്രീയമായ രീതിയില്‍ കടല്‍ ഭിത്തി നിര്‍മിക്കണം എന്ന വാഗ്ദാനം ഇന്നും ജലരേഖയായി തുടരുന്നു.മഴാകാലത്ത് ഉണ്ടാകുന്ന ശക്തമായ് കടലാക്രമണം ഇപ്പോഴും പ്രതിരോധിക്കനവുന്നില്ല. എല്ലാവര്‍ഷവും ഫണ്ട്‌ അനുവദിക്കും പക്ഷെ പലയിടത്തും ഇന്നും കടല്‍ഭിത്തി നിര്‍മാണം പൂര്‍ത്തിയായിട്ടില്ല.


ഇപ്പോള്‍ ഇവിടുത്തെ ഏറ്റവും വലിയ ചര്‍ച്ച വിഷയം കരിമണല്‍ ഖനനം തീരത്ത് അനുവദിക്കണോ എന്നതാണ്.തീരവാസികള്‍ ഒന്നിച്ചു എതിര്‍ത്തിട്ടും സര്‍ക്കാര്‍ ഇതില്‍ നിന്നും പൂര്‍ണ്ണമായും പിന്മാറിയിട്ടില്ല.താഴെയുള്ള ചിത്രങ്ങളില്‍ കാണുന്നത്  സുനാമി തിരയോന്നുമല്ല,സുനാമിക്ക് ശേഷവും ഇവിടെയുള്ള കടലാക്രമാണത്തിന്റെ ചിത്രങ്ങളാണ്‌.ഒരു ശക്തമായ തിര വന്നാല്‍ ഇവിടുത്തെ റോഡുകള്‍ തകരുന്നു,ഗതാഗതം തടസപ്പെടും,നിരവധി നാശ നഷ്ടങ്ങള്‍ ഉണ്ടാവുന്നു..ഇത്രയും ദുര്‍ബലമായ ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ഇവിടെയാണ് കരിമണല്‍ ഖനനം നടത്താന്‍ തത്പര കക്ഷികള്‍ ശ്രമിക്കുന്നത്.പൊതു മേഖലയില്‍ ആയാലും സ്വകാര്യ മേഖലയില്‍ ആയാലും കരിമണല്‍ ഖനനം നടന്നാല്‍ അതു ഈ തീരത്തിന്റെ അന്ത്യം ആയിരിക്കും.


ഏത് സുനാമി വന്നാലും തീരത്തെ സ്നേഹിക്കുന്നവര്‍ അവിടം വിട്ടു പോകില്ല.അവര്‍ അവരുടെ ദേശത്തെ അത്രമാത്രം സ്നേഹിക്കുന്നു.അവരില്‍ ഭൂരിപക്ഷത്തിനും അവരുടെ ജീവനോപാധിയും കടലു തന്നെ നല്‍കുന്നു.

ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍,എന്‍റെ ആറാട്ടുപുഴ ഫേസ്ബൂക് പേജ്.

ജങ്കാര്‍ന്‍റെ ചിത്രം ഞങ്ങളുടെ കടവിലെ ജങ്കാര്‍ന്‍റെ അല്ല

പാലത്തിന്റെ ചിത്രം ഹിന്ദു പത്രം പാലം ഉദ്ഘാടന ദിവസം പ്രസിദ്ധീകരിച്ചത്

2013, ഡിസംബർ 22, ഞായറാഴ്‌ച

അതിരുവിടുന്ന ചില ഓണ്‍ലൈന്‍ പ്രതികരണങ്ങള്‍

ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ പ്രതികരണങ്ങളെ പറ്റി പലരും വിശകലനം ചെയ്യുമ്പോള്‍ എപ്പോഴും ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത് ഈ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നമ്മുടെ സമൂഹത്തിന്റെ ഒരു പരിചേദം തന്നെ,അതുകൊണ്ട് ഇതില്‍ വരുന്ന പ്രതികരണങ്ങള്‍ നമ്മുടെ സമൂഹത്തിന്റെ തന്നെയാണ്.പക്ഷെ ഒരു വ്യത്യാസം എന്നു പറയുന്നത് ഏതൊരു വിഷയത്തോടും സമൂഹത്തിന്റെ നാനാതുറകളില്‍ ഉള്ളവര്‍ പ്രതികരിക്കുമ്പോള്‍ അതു പലപ്പോഴും പബ്ലിക്‌ ആവുന്നില്ല,അതുകൊണ്ട് തന്നെ പ്രതികരണങ്ങള്‍ അനാരോഗ്യകരമോ അശ്ലീലമോ അഭാസകരമോ ആയാലും പലപ്പോഴും അതവിടെ തന്നെ കിടക്കുന്നു.എന്നാല്‍ നാം അതേപടി ഈ സോഷ്യല്‍ മീഡിയകളില്‍ പ്രതികരിച്ചാലോ ഈ പ്രതികരണങ്ങള്‍ പബ്ലിക്‌ ആയി നൂറു കണക്കിനാളുകള്‍ വായിക്കുന്നു.

സോഷ്യല്‍മീഡിയകള്‍ പലതു ഉണ്ടെങ്കിലും ഇന്നിപ്പോള്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നത് ഫേസ്ബുക്ക്‌ തന്നെ.മുഖപുസ്തകത്തിലെ കാര്യം എടുത്താല്‍ അനാരോഗ്യകരമായ പ്രവണതകള്‍ പലതുമുണ്ട്.അതിലൊന്നാണ് വ്യക്തികള്‍ മരണമടഞ്ഞു കഴിയുമ്പോള്‍ ഉള്ള അപഹസിക്കല്‍ അല്ലെങ്കില്‍ ആര്‍ക്കെങ്കിലുംഅപകടം ഉണ്ടാകുമ്പോള്‍ നടത്തുന്ന അനാവശ്യ പ്രതികരണങ്ങള്‍.

രാഷ്ട്രീയ നേതാക്കള്‍ തമ്മില്‍ പല തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം,പക്ഷെ അവര്‍ മിക്കവരും ഒരിക്കലും വ്യക്തിപരമായ ശത്രുത പുലര്‍ത്താറില്ല.അതു പക്ഷെ അണികളും അനുഭാവികളും മനസിലാക്കുന്നില്ല എന്നു തോന്നുന്നു,അതാണ് പലരുടെയും പ്രതികരണങ്ങള്‍ കാണിക്കുന്നത്.

സമീപകാലത്ത് ഉണ്ടായ ചില സംഭവങ്ങള്‍ തന്നെയെടുക്കാം.രാഹുല്‍ഗാന്ധി വിമാന അപകടത്തില്‍ നിന്ന് രക്ഷപെട്ടു.ഉടന്‍ ഉണ്ടായ ചില പ്രതികരണങ്ങള്‍ കാണുക.ഇന്‍ഡ്യ ഉടനേ ഒന്നും രക്ഷപ്പെടില്ല,അയ്യോ കഷ്ടമായിപ്പോയി ,കാലന് പോലും വേണ്ട എന്നു തുടങ്ങി അങ്ങേയറ്റം മോശമായ പരാമര്‍ശങ്ങള്‍ ഉണ്ടായി.രാഹുല്‍ഗാന്ധിയോട് രാഷ്ട്രീയമായി വിയോജിക്കാം വിമര്‍ശിക്കാം പക്ഷെ ഇതു എന്തു സംസ്കാരമാണ്.

നരേന്ദ്രമോടിയോടു രാഷ്ട്രീയമായി വിയോജിക്കാം,പക്ഷെ മോഡിയെ തൂക്കിലേറ്റുന്ന കുറെ ചിത്രങ്ങള്‍ ആണിപ്പോള്‍ പ്രചരിക്കുന്നത്.

പൊതുപ്രവര്‍ത്തകര്‍ക്ക് അല്ലെങ്കില്‍ സെലിബ്രിറ്റികള്‍ക്ക് കിട്ടുന്ന അംഗീകാരം അവര്‍ക്ക് സമൂഹം നല്‍കുന്ന അംഗീകാരമാണ്.അതുകൊണ്ട് തന്നെ അവരുടെ വ്യക്തി ജീവിതത്തില്‍ ഒരു പക്ഷെ സമൂഹത്തിന്റെ ശ്രദ്ധ സ്വാഭാവികമായി ഉണ്ടാവും.പ്രശസ്തരുടെ വ്യക്തി ജീവിതത്തില്‍ മറ്റുള്ളവര്‍ എന്തിനു ശ്രദ്ധിക്കുന്നു,ഇതില്‍ പലപ്പോഴും ഭിന്നഭിപ്രായം ഉണ്ട് .രാഹുല്‍ഗാന്ധിയെയോ നരേന്ദ്ര മോഡിയേയോ വിമര്‍ശിക്കാം,അവരുടെ രാഷ്ട്രീയ നിലപാടുകളെ എതിര്‍ക്കാം,അവരുടെ വ്യക്തി ജീവിതത്തില്‍ ഉള്ള കാര്യങ്ങള്‍ ചിലപ്പോള്‍ മറ്റുള്ളവര്‍ക്ക് അസ്വീകാര്യമാവുകയും അതു ചര്‍ച്ച ചെയ്യപ്പെടുകയും ആവാം.എന്നാല്‍ വ്യക്തിഹത്യക്കും അപ്പുറം ഒരാള്‍ ഇല്ലാതാകണം,അപകടത്തില്‍ പെടണം എന്നൊക്കെ അഭിപ്രയം പറയുന്നത് ഒരു തരം സാഡിസമാണ്‌.

ഉമ്മന്‍ചാണ്ടിക്ക് അപകടം പറ്റിയപ്പോള്‍ വിഎസ്സ് അച്യുതാനന്ദനും പന്ന്യന്‍ രവീന്ദ്രനും സന്ദര്‍ശിച്ചു,പക്ഷെ  അനുഭാവികള്‍ പലരും മുഖപുസ്തകത്തില്‍ നടത്തിയ പ്രതികരണങ്ങള്‍ എത്രയോ മോശമാണ്.




അതുപോലെ തന്നെയായിരുന്നു ഉത്രാടംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മരിച്ചപ്പോള്‍ ഉണ്ടായ പ്രതികരണങ്ങള്‍.ഒരാള്‍ മരിച്ചു കഴിഞ്ഞാല്‍ അയാള്‍ പരിശുദ്ധന്‍ ആകുമെന്നോ മരിച്ചു കഴിഞ്ഞാല്‍ വിമര്‍ശനങ്ങള്‍ പാടില്ല എന്നൊന്നും അഭിപ്രായമില്ല,ഗാന്ധിജി ഉള്‍പ്പെടെ മഹത് വ്യക്തികള്‍ വരെ ഇന്നും വിമര്‍ശനത്തിനു വിധേയരാകുന്നു.എന്നാല്‍ ഒരു വ്യക്തി മരിച്ചു എന്നറിയുമ്പോള്‍ പെട്ടെന്ന് വളരെ മോശം രീതിയില്‍ ഉള്ള പദ പ്രയോഗവുമായി നടത്തുന്ന വിമര്‍ശനങ്ങള്‍ ശുദ്ധ വിവരദോഷമാണ്‌.അതാണ് അദേഹത്തിന്റെ മരണ ദിവസം കണ്ടത്. അന്നു അവധി നല്‍കിയതിനു എതിരെ പലരും വിമര്‍ശനം ഉന്നയിച്ചു.ആ വിമര്‍ശനത്തോട് യോജിപ്പില്ല എങ്കിലും അതിനെയൊക്കെ ആരോഗ്യകരമായ സംവാദമായി കാണാം.പക്ഷെ അതിനും അപ്പുറം മരിച്ച വ്യക്തിയെ അപഹസിക്കുന്നത് തീര്‍ത്തും അനുചിതമാണ്.

ഒരു ആവേശത്തിന് അല്ലെങ്കില്‍ തങ്ങളുടെ എതിര്‍ രാഷ്ട്രീയത്തിലോ വിശ്വസതിലോ ഉള്ളവര്‍ ആരായാലും അവരെ എതിര്‍ക്കാന്‍ വേണ്ടി അല്ലെങ്കില്‍ വാദങ്ങളില്‍ ജയിക്കാന്‍ വേണ്ടി അല്ലെങ്കില്‍ പെട്ടെന്ന് ശ്രദ്ധ കിട്ടാന്‍ വേണ്ടിയോക്കെയാണ്  ഇത്തരം പ്രതികരണങ്ങള്‍ ഉണ്ടാവുന്നത്.ചിലര്‍ തങ്ങളുടെ അപക്വമായ ചിന്തകളെ മേലും കീഴും നോക്കാതെ രേഖപ്പെടുത്തും.അനവധി ആളുകള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ചിലര്‍ സൈബര്‍ കേസുകളില്‍ പെടുന്നു എന്നതും മറക്കരുത്.മുഖപുസ്തക പ്രതികരണങ്ങളുടെ പേരില്‍ കേസ് എടുക്കുന്നതിനെ പലപ്പോഴും അഭിപ്രായ സ്വാതന്ത്ര്യത്തിനു മുകളിലുള്ള കടന്നുകയറ്റം ആയി നമ്മള്‍ എല്ലാം പ്രതിരോധിക്കാറുണ്ട്,പക്ഷെ ഇത്തരക്കാര്‍ അതിനു അര്‍ഹര്‍ ആണോ എന്നു സംശയമുണ്ട്.

2013, ഡിസംബർ 19, വ്യാഴാഴ്‌ച

ദേവയാനി ഖോബ്രഗഡ ഇന്‍ഡ്യന്‍ അപമാനത്തിന്റെ ഒരു അദ്ധ്യായം കൂടി

ദേവയാനി ഖോബ്രഗഡ,1999 ബാച്ചിലെ ഇന്‍ഡ്യന്‍ വിദേശ കാര്യ സര്‍വീസ് ഉദ്യോഗസ്ഥ,മഹാരാഷ്ട്ര കേഡറിലെ മുന്‍ ഐഎഎസ്സ് ഉദ്യോഗസ്ഥന്‍ ഉത്തം ഖോബ്രഗഡയുടെ മകള്‍,പപ്പുവ ന്യുഗിനിയിലെ ഇന്‍ഡ്യന്‍  ഹൈ കമ്മിഷണര്‍ അജയ് ഗോണ്ടാനെയുടെ അനിന്തിരവള്‍.മെഡിക്കല്‍ ബിരുദം നേടിയ ശേഷം സിവില്‍ സര്‍വീസില്‍ എത്തിയ ഈ മുപ്പതൊന്‍പത്കാരി പാകിസ്ഥാന്‍,ഇറ്റലി,ജര്‍മനി എന്നിവിടങ്ങളിലെ ഇന്‍ഡ്യന്‍ എംബസികളില്‍ ജോലി സേവനമനുഷ്ടിച്ചു.പിന്നീടു അമേരിക്കയിലെ ഡപുട്ടി കോണ്‍സുലര്‍ ജനറല്‍ ആയി നിയമിതയായി.നിലവില്‍ ഇന്ത്യ അമേരിക്ക നയതന്ത്ര ബന്ധത്തില്‍ സമീപകാലത്ത് ഉണ്ടായ ഏറ്റവും വലിയ തര്‍ക്കത്തിലെ കേന്ദ്രബിന്ദു.ദേവയാനിയുടെ അറസ്റ്റും അവരോടുള്ള അമേരിക്കന്‍ നിലപാടും രാജ്യം മുഴുവന്‍ ചര്‍ച്ചാ വിഷയം ആയിരിക്കുന്നു.

എന്താണ് ദേവയാനി ചെയ്ത കുറ്റം.താന്‍ ജോലിക്കാരിയായി കൊണ്ടുവന്ന സംഗീത റിച്ചാര്‍ദനു അമേരിക്കന്‍ തൊഴില്‍ നിയമം അനുസരിച്ചുള്ള ശമ്പളം നല്‍കിയില്ല എന്നതാണ് അവര്‍ക്ക് എതിരെ ചുമത്തിയിട്ടുള്ള കുറ്റം.4500 അമേരിക്കന്‍ ഡോളര്‍ ശമ്പളം നല്‍കും എന്നാണ് സംഗീതയുടെ വിസ അപേക്ഷയില്‍  ദേവയാനി വ്യക്തമാക്കിയിരുന്നത്,അതിനു അനുസരിച്ചുള്ള കരാറും ഉണ്ടാക്കി വിസ അപേക്ഷ സമര്‍പ്പിച്ചു.മറ്റൊരു കരാറില്‍ ഇന്‍ഡ്യന്‍ രൂപ 30,000 മാത്രമാണ് ശമ്പളം എന്നും.(അഞ്ഞൂറ് അമേരിക്കന്‍ ഡോളര്‍).ഇതു കൂടാതെ അവര്‍ക്കുള്ള മറ്റെല്ലാ സൗകര്യവും നല്‍കുന്നു എന്ന കാര്യവും ഉണ്ട്.എങ്കിലുംഇതു നിയമ ലംഘനം തന്നെയാണ്.

പക്ഷെ ഇതിലെ രസകരമായ വസ്തുത ജോലിക്കാരിക്ക് മിനിമം 4500 അമേരിക്കന്‍ ഡോളര്‍ ശമ്പളം നല്‍കേണ്ടപ്പോള്‍ ദേവയാനി ഖോബ്രഗഡയുടെ   ഒരു മാസത്തെ ശമ്പളം 4120 അമേരിക്കന്‍ ഡോളര്‍ മാത്രമാണ്.പഴയ വിദേശകാര്യ സര്‍വീസ് ഉദ്യോഗസ്ഥര്‍ എല്ലാം പറയുന്നത് ഈ നിയമ ലംഘനം കാലാ കാലങ്ങളായി നടക്കുന്നത് തന്നെയെന്നാണ്.അമേരിക്കയിലെ നിയമ പ്രകാരമുള്ള മിനിമം വേതനം നല്‍കി വീട്ടു ജോലിക്കാരെ നിര്‍ത്തുക പല നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും സാധ്യമല്ല.ഇന്‍ഡ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ മാത്രമല്ല എല്ലാ രാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ ഈ നിയമ ലംഘനം നടത്തുന്നുണ്ട്.

സംഭവങ്ങള്‍ തുടങ്ങുന്നത് ജൂണ്‍ മാസത്തിലാണ്.അന്നു മുതല്‍ കാണാതായ സംഗീത പിന്നീടു ദേവയാനിക്ക് എതിരെ പോലീസില്‍ പരാതി നല്‍കുക ആയിരുന്നു.അതിനെ തുടര്‍ന്നാണ് ദേവയാനിയെ പോലീസ് അറസ്റ്റ് ചെയ്തത്.

അറ്റസ്റ്റ് ചെയ്ത ശേഷം പോലീസ് ഇവരോട് സ്വീകരിച്ച ക്രൂര മനോഭാവം ആണ്  ഇതിലെ ഏറ്റവും പരമ പ്രധാന വിഷയവും രാജ്യങ്ങള്‍ തമിലുള്ള തര്‍ക്കമായി മാറിയതും.അവരെ അറസ്റ്റ് ചെയ്ത ശേഷം കയ്യാമം വെച്ച്,തെരുവിലൂടെ നടത്തി. പിന്നീടു വിവസ്ത്രരാക്കിയുള്ള ദേഹ പരിശോധന നടത്തി.ഡിഎന്‍എ പരിശോധനയ്ക്ക് വിധേയയാക്കി. മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്കൊപ്പം ജയിലില്‍ അടച്ചു.ചോദ്യം ചെയ്യലിനിടയില്‍ പല തവണ അവര്‍ ബോധ രഹിതയായി.

നയതന്ത്ര ഉദ്യോഗസ്ഥ ആണെന്ന് പറഞ്ഞിട്ടും ക്രൂരമായ പെരുമാറ്റം ആണ് പോലീസ് നടത്തിയതെന്ന് ദേവയാനി പിന്നീടു സുഹൃത്തുകള്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തില്‍ പറഞ്ഞു.

ഒരു രാജ്യത്ത് താമസിക്കുമ്പോള്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ അല്ല ആരായാലും അവിടുത്തെ നിയമ വ്യവസ്ഥ അംഗീകരിക്കണം.ജോലിക്കാരെ കൊണ്ടുപോകുനതിനു ഇത്തരം ഒരു പ്രശ്നം ഉണ്ടെങ്കില്‍ നയതന്ത്ര തലത്തില്‍ ചര്‍ച്ച ചെയ്ത് പരിഹാരം ഉണ്ടാക്കണം.അല്ലാതെ ഈ രീതി ഇത്ര നാളായി തുടരുന്നു എന്നത് അത്ഭുതം ഉണ്ടാക്കുന്നു,ബലിയാടുകള്‍ ആകുന്നത് നിര്ഭാഗ്യവതികളായ ദേവയനിമാര്‍.

ജോലിക്കാരുടെ പരാതികള്‍ ഇത്തരത്തില്‍ ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ട്.2011ല്‍ കോണ്‍സുലര്‍ ജേനെരല്‍ ആയിരുന്ന പ്രഭു ദയലിനു എതിരെ ജോലികാരനെ കൊണ്ടു നിര്‍ബന്ധിത ജോലി ചെയ്യിച്ചതിനു കേസ് ഉണ്ടായി.2012 ല്‍ കോണ്‍സുലര്‍ ആയിരുന്ന നീന മല്‍ഹോത്രയ്ക്ക് എതിരെ കേസ് ഉണ്ടാവുകയും പതിനഞ്ചു ലക്ഷം അമേരിക്കന്‍ ഡോളര്‍ വീട്ടു ജോലിക്കാരിയെ പീഡിപ്പിച്ചത്തിനു പിഴ ഈടാക്കുകയും ചെയ്തു.അതില്‍ നിന്നും വ്യത്യസ്തമായി ദേവയാനിയുടെ കേസ് വന്നപ്പോള്‍ പതിനഞ്ചു വര്‍ഷം തടവ്‌ കിട്ടാവുന്ന വകുപ്പുകള്‍ പ്രകാരം കേസ് എടുക്കുകയും ഇത്രയും ക്രൂര നടപടികള്‍ ഉണ്ടാവുകയും ചെയ്തത് വിചിത്രവും ദുരൂഹവുമായി തോന്നുന്നു

നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കുള്ള വിയന്ന കണ്‍വെന്ഷന്‍ പരിരക്ഷ ദേവയാനിക്ക് കിട്ടില്ല എന്നു ആവര്‍ത്തിക്കുന്ന അമേരിക്ക പക്ഷെ ഇവര്‍ക്ക് നേരെ ഉണ്ടായ മോശം പെരുമാറ്റത്തെ പറ്റി നിശബ്ദത പാലിച്ചു .ഒടുവില്‍ ഇന്‍ഡ്യന്‍ സമ്മര്‍ദതെ തുടര്‍ന്ന് ഖേദം പ്രകടിപ്പിച്ചു.പക്ഷെ വിയന്ന കണവന്‍ഷന്‍ പ്രകാരം നയതന്ത്ര ഉദ്യോഗസ്ഥരോട് മാന്യമായി പെരുമാറണം എന്ന വ്യവസ്ഥ നഗ്നമായി ലംഘിച്ചിരിക്കുന്നു.    പക്ഷെ നിയമം പാലിക്കുന്നു എന്നു പറയുന്ന അമേരിക്കന്‍ ഭരണകൂടം പല നിയമ ലംഘനങ്ങളും നടത്തിയിരിക്കുന്നു.ഈ ജോലിക്കാരിയെ കാണ്മാനില്ലന്ന  പരാതി കൊടുത്തതില്‍ വേണ്ടത്ര അന്വേഷണം ഉണ്ടായില്ല.മാത്രമല്ല ഇവരുടെ ഭര്‍ത്താവിനും മക്കള്‍ക്കും വിസ അമേരിക്കന്‍ അനുവദിച്ചു.അതു എന്തു മാനദണ്ഡ പ്രകാരം എന്നവര്‍ വ്യക്തമാക്കുന്നില്ല.ദേവയാനി അറെസ്റ്റ്‌ ചെയ്യുന്നതിന് രണ്ടു ദിവസം മുന്‍പാണ്‌ ഭര്‍ത്താവും മക്കളും അമേരിക്കയില്‍ എത്തിയത്.ശ്രദ്ധിക്കപ്പെടേണ്ട മറ്റൊരു കാര്യം സംഗീത എന്ന ജോലിക്കാരിയുടെ ഭര്‍തൃ പിതാവും മാതാവും ഇന്ത്യയിലെ അമേരിക്കന്‍ എംബസ്സിയിലെ ജോലിക്കാരാണ്.

ഇപ്പോള്‍ ഉയരുന്ന ഒരു സംശയവും അതു തന്നെയാണ് ഈ വീട്ടു ജോലിക്കാരി സിഐഎ എജന്റ്  ആണോ എന്നതാണ്.ബന്ധുക്കള്‍ക്ക് അമേരിക്കന്‍ എംബസിയില്‍ ഉള്ള ജോലി,ഭര്‍ത്താവിനും കുട്ടികള്‍ക്കും അമേരിക്കയിലേക്ക് ലഭിച്ച എമെര്‍ജെന്‍സി വിസ,സംഗീതയ്ക്ക് എതിരെ ദേവയാനി കൊടുത്ത പരാതിയില്‍ അമേരിക്ക ഒരു നടപടിയും സ്വീകരിക്കാതിരുന്നത്  ഇതെല്ലാം ഈ സാധ്യതയിലേക്ക്‌ വിരല്‍ ചൂണ്ടുന്ന കാര്യങ്ങളാണ്‌.സംഗീതയ്ക്ക് എതിരെ ദേവയാനി നല്‍കിയ പരാതിയില്‍ ഡല്‍ഹി മേട്രോപോളിട്ടന്‍ മജിസ്ട്രറ്റ് കോടതി നല്‍കിയ അറസ്റ്റ് വാറന്റ് നിലവിലിരിക്കെ അവരെ അതിന്‍ പ്രകാരം ഇന്ത്യക്ക് കൈമാറാന്‍ അമേരിക്കക്ക് ബാധ്യതയുണ്ട്.എന്നാല്‍ അതു അവഗണിക്കുകയും അവരുടെ കുടുംബത്തിനെ അമേരിക്കയില്‍ എത്തിക്കാന്‍ അനാവശ്യ ധൃതി കാണിക്കുകയും ചെയ്തത്  സംശയാസ്പദം തന്നെ.

വൈകി എങ്കിലും പതിവില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യ ഈ സംഭവത്തോട് കുറച്ചു കൂടി ശക്തമായി പ്രതികരിച്ചു.ദേശിയ നേതാക്കള്‍ അമേരിക്കന്‍ പ്രതിനിധികളുമായുള്ള ചര്‍ച്ച ഉപേക്ഷിച്ചു,വിദേശകാര്യ സെക്രടറി അമേരിക്കന്‍ അംബാസിടരെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചു.മാത്രമല്ല ഇന്ത്യയിലെ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന പല സവിശേഷ ആനുകൂല്യങ്ങളും എടുത്തു കളഞ്ഞു,ഒപ്പം അമേരിക്കന്‍ എംബസിക്ക്മുന്‍പിലുള്ള സുരക്ഷാ ബാരിക്കേഡുകള്‍ നീക്കുകയും ചെയ്തു.



നയതന്ത്ര രംഗത്ത് പകരത്തിനു പകരം വളരെ പ്രധനം എന്നാണ് വിദഗ്ദര്‍ പറയുന്നത്.ഒരിക്കലും ഇന്ത്യ ചെയ്തത് അമേരിക്ക ചെയ്തതിനു പകരമാകില്ല.അങ്ങനെ ആകണമെങ്കില്‍ മുന്‍ വിദേശകാര്യ മന്ത്രി യശ്വന്ത് സിന്‍ഹ പറഞ്ഞ പോലെ സ്വവര്‍ഗ രതിക്കാരായ അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥരെ ഇവിടുത്തെ നിയമം അനുസരിച്ച് അറസ്റ്റ് ചെയ്യുക.അവരില്‍ പലരും ആവരുടെ സ്വവര്‍ഗ പങ്കാളികള്മായാണ് ഇവിടെ കഴിയുന്നത്,നഗ്നമായ ഇന്‍ഡ്യന്‍ നിയമത്തിന്റെ ലംഖനം. അവരില്‍ മയക്കു ഉപയോഗിക്കുന്നവര്‍ ഉണ്ടു അവരെയും അറസ്റ്റ് ചെയ്യുക.അതൊന്നും ഇന്ത്യ ചെയ്യുമെന്ന് തോന്നുന്നില്ല.


ദേവയാനിക്ക് പൂര്‍ണ്ണ നയതന്ത്ര പരിരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അവരെ യുഎന്‍ലെ ഇന്‍ഡ്യന്‍ പ്രതിനിധി സംഘത്തിലേക്ക് മാറ്റി.ഇന്‍ഡ്യന്‍ പ്രതിഷേധം എത്ര മാത്രം ഫലം കാണുമെന്നു ഇനിയും അറിവായിട്ടില്ല.അമേരിക്കന്‍ വിദേശ കാര്യ സെക്രടറിയുടെ ഖേദ പ്രകടനം വരെയേ കാര്യങ്ങള്‍ എത്തിയുള്ളൂ.

രാജ് ഖട്ടില്‍  നായയെ കേറ്റി പരിശോധിച്ചപ്പോഴും എപിജെ അബ്ദുല്‍കലാമിനെ പോലുള്ള ഇന്‍ഡ്യയുടെ ആദരണീയ വ്യക്തിത്തങ്ങള്‍ അമേരിക്കയില്‍ അപമാനിക്കപ്പെട്ടപ്പോഴും കൂപമണ്‍ഡൂകമായിരുന്ന നമ്മുടെ ഭരണകൂടം ഇപ്പോള്‍ എത്രയെങ്കിലും പ്രതികരിച്ചത് സ്വാഗതാര്‍ഹം തന്നെ.

2013, ഡിസംബർ 15, ഞായറാഴ്‌ച

സമരങ്ങളെ പുച്ഛ ഭാവത്തില്‍ കാണുമ്പൊള്‍

സഞ്ചാര സ്വാതന്ത്ര്യത്തിനായി സന്ധ്യ എന്ന വീട്ടമ്മ നടത്തിയ സമരവും അതിനു വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി നല്‍കിയ പാരിതോഷികവും സമാനതകളില്ലാത്ത മാധ്യമ ശ്രദ്ധയാണ് നേടിയിരിക്കുന്നത്.

ഇടതുപക്ഷം ഇപ്പോള്‍ നടത്തുന്ന ക്ലിഫ് ഹൌസ് ഉപരോധ സമരം വെറും നാടകമാണ്,തീര്‍ത്തും അപഹാസ്യമായ ഒരു സമരം,പക്ഷെ അതിന്‍റെ മാത്രം അടിസ്ഥനത്തില്‍ എല്ലാ സമരങ്ങളെയും സാമാന്യവത്കരിക്കപ്പെടുന്ന അപകടകരമായ കാഴ്ചയാണ് നാം കാണുന്നത്.

സന്ധ്യ ഉള്‍പ്പെടെ ആ പ്രദേശത്തെ ഓരോരുത്തര്‍ക്കും സഞ്ചാര സ്വാതന്ത്ര്യത്തിനുള്ള അവകാശമുണ്ട്‌.ഉപരോധിക്കും എന്നു പറയപ്പെടുന്ന മുഖ്യമന്ത്രി സ്വൈര്യ വിഹാരം നടത്തുമ്പോള്‍ പാവം പൊതുജനം മാത്രം കഷ്ടപ്പെടുന്ന സ്ഥിതി തീര്‍ച്ചയായും ഒഴിവാക്കപ്പെടെണ്ടതാണ്.അതുകൊണ്ട് തന്നെ അവര്‍ നടത്തിയ പ്രതിഷേധം ശ്രദ്ധിക്കപ്പെട്ടു.അതിനു ഫലമുണ്ടായി ഇപ്പോള്‍ സമരം നടക്കുമ്പോള്‍ സഞ്ചാര സ്വാതന്ത്ര്യവും തടസപ്പെടുന്നില്ല.അതിനു പോലീസുകാരും സമരക്കാരും നടത്തിയ വിട്ടുവീഴ്ച സ്വാഗതാര്‍ഹം.

പക്ഷെ ഇവിടെ കാണാതെ പോകുന്ന അല്ലെങ്കില്‍ കണ്ടിട്ടും കണ്ടില്ല എന്നു നടിക്കുന്ന ചില കാര്യങ്ങള്‍ ഇല്ലേ.

ഇതാണോ കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ സമരം?.പൊതു ജനങ്ങള്‍ക്ക്‌ ബുദ്ധിമുട്ട് ഉണ്ടാക്കിയ ഏറ്റവും വലിയ സമരം ഇതൊന്നുമല്ലല്ലോ.അത്തരം സമരങ്ങള്‍ ഇനിയും ആവര്‍ത്തിക്കില്ലേ.

സന്ധ്യക്ക്‌ പിന്തുണ പ്രഖ്യാപിക്കുന്ന ഭരണപക്ഷ രാഷ്ട്രീയക്കാര്‍ക്ക് തങ്ങള്‍ ഇനി ഒരു സമരവും ചെയ്യില്ല എന്നു പറയാന്‍ പറ്റുമോ?ജനാതിപത്യ സംവിധാനത്തില്‍ സമരങ്ങളുടെ പങ്കു ഒഴിവാക്കാന്‍ ആവാത്തതാണ്.എല്ലാ സമരവും ഉത്തമമായ ഉദേശ ശുദ്ധിയോട് കൂടിയതോ ലക്ഷ്യ പ്രാപ്തി കൈവരിക്കുകയോ ചെയ്യുന്നതാവില്ല.പക്ഷെ സമരങ്ങളുടെ ഗുണഫലങ്ങള്‍ അനുഭവിക്കാത്ത ആരെങ്കിലും നമുക്കിടയില്‍ ഉണ്ടോ?പ്രക്ഷോഭങ്ങളുടെയും സമരങ്ങളുടെയും പാതയിലൂടെയാണ് ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ മുതല്‍ ആം ആദ്മി വരെയുള്ള ഓരോ രാഷ്ട്രീയ പാര്‍ട്ടിയും വളര്‍ന്നു വന്നിട്ടുള്ളത്.ഒരു സമരവും പ്രതിഷേധവും വേണ്ട എന്നും അതെല്ലാം ജനവിരുദ്ധമെന്നും പറഞ്ഞാല്‍ അതു ഭരണാധികാരികള്‍ക്ക് ഏകാതിപത്യ നിലപാടുകള്‍ സ്വീകരിക്കാന്‍ ഉള്ള ലൈസന്‍സ് നല്‍കല്‍ അല്ലേ.

സന്ധ്യക്ക്‌ അഞ്ചു ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത് പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി.അദേഹത്തിന്റെ ഈ വിഷയത്തോടുള്ള സമീപനം,പൊതു സാഹചര്യത്തില്‍ ഇങ്ങനൊരു സമ്മാനം കൊടുത്തതിലെ ധാര്‍മികത ഇതു രണ്ടും പരിശോധിക്കേണ്ടതാണ്.

വ്യക്തി പൂജ അല്ല വേണ്ടത് ഓരോ വ്യക്തിയും ഓരോ കാര്യത്തില്‍ നാം എടുക്കുന്ന നിലപാടുകള്‍ ആണ് പരിശോധിക്കേണ്ടത്.സ്വന്തം കിഡ്നി മറ്റൊരാള്‍ക്ക്‌ നല്‍കി മാതൃക കാണിച്ച വ്യക്തി,നോക്കു കൂലിക്ക് എതിരെ നടത്തുന്ന വിട്ടു വീഴ്ച ഇല്ലാത്ത നിലപാടുകള്‍ ഇതെല്ലാം കേരളീയ സമൂഹം ഏറെ സ്വാഗതം ചെയ്ത കാര്യങ്ങളാണ്‌.പക്ഷെ അതുകൊണ്ട്അദേഹം സ്വീകരിക്കുന്ന എല്ലാ നിലപാടുകളും ശെരിയാണ്‌ എന്നു പറയരുത്.

ഇവിടുത്തെ സമരങ്ങള്‍ എല്ലാം ജനവിരുദ്ധം എന്ന തരത്തിലാണ് അദേഹത്തിന്റെ സമീപനം,അതുകൊണ്ട് തന്നെ അതിനെതിരെ പ്രതിഷേധം നടത്തിയ ഒരാളിന് സമ്മാനം നല്‍കുന്നതിലൂടെ അത്തരം എതിര്‍പ്പുകള്‍ക്ക് പ്രോത്സാഹനം നല്‍കുക.ജനാതിപത്യ സമരങ്ങളോട് പുച്ഛ മനോഭാവം പുലര്‍ത്തുന്ന ഒരു സമീപനമായി മാത്രമേ ഇതിനെ കാണാനാകൂ.

പിന്നെ ഇതിലെ ധാര്‍മികത,വീഗാലാന്റില്‍ അപകടത്തില്‍ പെട്ട വിജേഷ് എന്ന ചെറുപ്പക്കാരന്‍ പതിനൊന്നു വര്‍ഷമായി വീല്‍ചെയറില്‍ ആണ്.ചലന ശേഷി നഷ്ടപെട്ട ഈ ചെറുപ്പക്കാരന് ഇതുവരെ ഇരുപത് ലക്ഷത്തില്‍ അധികം ചികിത്സ ചെലവ് വന്നപ്പോള്‍ അറുപതിനായിരം രൂപയാണ് വീഗാലാന്‍ഡ്‌ മാനേജ്‌മന്റ്‌ ഇതുവരെ നല്‍കിയിട്ടുള്ളത്.

ഇവിടെ മാതൃകാപരമായ പ്രതികരണങ്ങള്‍ നടത്തിയ എത്രയോ സ്ത്രീകള്‍ ഉണ്ട്.ജസീറ എന്ന യുവതി ഡല്‍ഹി ജന്ദര്‍ മന്ദിറില്‍ സമരം നടത്തുന്നത് ഏതെങ്കിലും വ്യക്തിപരമായ കാര്യത്തിന് വേണ്ടിയല്ല,മണല്‍ ഖനനത്തിന് എതിരെയാണ്.കൊച്ചിയില്‍ തന്നെ നടു റോഡില്‍ അപമാനിക്കപ്പെട്ട പദ്മിനി എന്ന ട്രാഫിക്‌ വാര്ടെന്‍ നടത്തുന്ന നിയമ പോരാട്ടത്തിനു എന്തെങ്കിലും സഹായം കൊടുത്തിരുന്നോ? അപ്പോള്‍ സ്വന്തം ഹിതങ്ങള്‍ക്ക് അനുയോജ്യമായ കാര്യങ്ങള്‍ നടക്കുമ്പോള്‍ മാത്രം അതിനു പ്രോത്സാഹനം നല്‍കുന്ന ഇരട്ടത്താപ്പ് മന്സിലക്കെണ്ടാതാണ്.

സമരങ്ങളെ എല്ലാം പുച്ഛ ഭാവത്തില്‍ കാണുന്ന സമീപനം മാറേണ്ടിയിരിക്കുന്നു.ഐതിഹാസികമായ അനവധി സമരങ്ങളുടെ ഗുണഭോക്താക്കളാണ് നമ്മള്‍,ഇതെല്ലാം അനാവശ്യം എന്ന ഇടുങ്ങിയ ചിന്താഗതി മാറിയേ തീരൂ

2013, ഡിസംബർ 13, വെള്ളിയാഴ്‌ച

എന്തുകൊണ്ട് ആം ആദ്മി?

നമ്മുടെ വ്യവസ്ഥാപിത രാഷ്ട്രീയ സംവിധാനത്തിന് എതിരെ ഇന്ദ്രപ്രസ്ഥത്തില്‍ കുറ്റിചൂല്‍ വിപ്ലവം സൃഷ്ടിച്ചു അരവിന്ദ് കേജരിവളും ആ ആദ്മി പാര്‍ട്ടിയും ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍ പുതിയൊരു അദ്ധ്യായം സൃഷ്ടിച്ചു.ഭരണ പക്ഷം അല്ലെങ്കില്‍ പ്രതിപക്ഷം ഇതല്ലാതെ മറ്റൊരു ഉപാധിയും ജനത്തിന് ഇല്ല എന്ന നമ്മളുടെ രാഷ്ട്രീയ പാര്‍ടികളുടെ ചിന്താഗതിക്കും പൊതുസമൂഹത്തിന്റെ ധാരണക്കു ഒരു തിരുത്തല്‍ ആയി ആം ആദ്മി പാര്‍ട്ടിയുടെ വിജയം.



ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു ഇത്രയും വേഗത്തില്‍ തിരഞ്ഞെടുപ്പ് വിജയം നേടുന്നത് ഇതാദ്യം ആണെന്ന വാദം ശെരിയല്ല.ഇതിനു മുന്‍പ് ആന്ധ്രയില്‍ തെലുങ്ക്ദേശം പാര്‍ട്ടിയും അസ്സമില്‍ ആസാം ഗണ പരിക്ഷതും പാര്‍ട്ടി രൂപികരിച്ചു ചുരുങ്ങിയ കാലം കൊണ്ടു അധികാരത്തില്‍ എത്തിയിട്ടുണ്ട്.(അവര്‍ക്ക് പിന്നീടു എന്തു സംഭവിച്ചു എന്നതും സ്മരണീയമാണ്)
ഓരോ തിരഞ്ഞെടുപ്പിലും ആ പ്രദേശത്തെ രാഷ്ട്രീയ സാഹചര്യവും തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങള്‍ക്ക്‌ മുന്‍പില്‍ വരുന്ന പ്രശ്നങ്ങളുമാണ് സുപ്രധാനം.നഗര കേന്ദ്രികൃതമായ ജനത,ജാതി സമവാക്യങ്ങള്‍ക്കു കുറഞ്ഞ സ്വാധീനം ഇതു രണ്ടും ഡല്‍ഹിയിലെ പ്രത്യേകതകളാണ്,ഇതിനൊപ്പം അഴിമതി വലിയൊരു വിഷയം ആയി മാറുകയും വിലകയറ്റം ജനത്തെ പൊറുതിമുട്ടിക്കുകയും ചെയ്തപ്പോള്‍ ആം ആദ്മിക്ക് കാര്യങ്ങള്‍ എളുപ്പമായി.
ഇപ്പോള്‍ ഡല്‍ഹിയിലെ തൂക്കു നിയമസഭ വീണ്ടുമൊരു തിരഞ്ഞെടുപ്പിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കുന്നു.അങ്ങനെ ഒരു തിരഞ്ഞെടുപ്പ് ഉണ്ടായാല്‍ ആം ആദ്മി അധികാരത്തില്‍ എത്തട്ടെ എന്നു ആഗ്രഹിക്കുന്നു.വാഗ്ദാനങ്ങളെ അവര്‍ എങ്ങനെ പ്രവര്‍ത്തികമാക്കും എന്നു നമുക്ക് കാണാമല്ലോ.
പക്ഷെ ഗൌരവതരമായ ചില ചിന്തകള്‍ ഈ തിരഞ്ഞെടുപ്പ് ഫലം നമുക്ക് മുന്‍പില്‍ വെക്കുന്നുണ്ട്. കുറ്റപ്പെടുത്തല്‍ രാഷ്ട്രീയത്തിനും അപ്പുറമാണ് ഭരണം.അതുകൊണ്ടു തന്നെ എപ്പോഴും വിമര്‍ശനങ്ങള്‍ മാത്രം ഉന്നയിക്കുന്ന ഒരു കൂട്ടര്‍ക്ക് ഭരണംഎങ്ങനെ നടത്താനാവും.ഒരു ഭരണാധികാരിക്കും എപ്പോഴും സുഖകരമായ തീരുമാനങ്ങള്‍ മാത്രം എടുത്ത് മുന്‍പോട്ടു പോകാനാവില്ല.
പ്രത്യകമായ ചട്ടകൂട് ഇല്ലാതെ തീവ്രമായ വികാരങ്ങള്‍ ഉളള ഒരു സംഘം ആണ് ആം ആദ്മി എന്നത് വസ്തുതയാണ്.രാഷ്ട്രീയമായ പക്വത പ്രകടിപ്പിച്ചു തീരുമാനങ്ങള്‍ എടുക്കാനോ പ്രശ്നങ്ങളെ നിക്ഷ്പക്ഷമായി നോക്കി കാണാനോ ഇതില്‍ എത്രപേര്‍ക്ക് ആവും എന്നതും ഒരു വലിയ ചോദ്യമാണ്.
നേതാവിനെ വിഗ്രഹവത്കരിക്കല്‍,ആ നേതാവിനെ മാത്രം ആശ്രയിച്ചുള്ള പ്രവര്‍ത്തനം, പാര്‍ടിയില്‍ നേതാവിന്റെ ഏകാധിപത്യം ,പാര്‍ട്ടിയുടെ രാഷ്ട്രീയ തുടര്‍ച്ച നേതാവിന്റെ കുടുംബത്തില്‍ നിന്ന് മാത്രം,അധികാരം കിട്ടിയാല്‍ നടത്തുന്ന അഴിമതി, നമ്മുടെ രാജ്യത്തെ എല്ലാ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉള്ള പ്രവണതകള്‍ ആണിവ.ഇതില്‍ ആദ്യം പറഞ്ഞ മൂന്നു കാര്യങ്ങളില്‍ നിന്ന് ആം ആദ്മിയും ഭിന്നമല്ല.ഒരു ഏകാതിപതി കേജരിവളില്‍ ഇല്ല എന്നു പറയാനാവില്ല.ലളിത ജീവിതമോ ജനകീയ പ്രശ്നങ്ങളിലെ നിതാന്ത പോരട്ടമോ നല്ലൊരു ഭരണാധികാരിയെ സൃഷ്ടിക്കില്ല എന്നതിന്റെ ഉദാഹരണം മമതാ ബാനെര്‍ജിയുടെ രൂപത്തില്‍ നമുക്ക് മുന്‍പിലുണ്ട്.രാഷ്ട്രീയ എതിരാളികളോട് പുച്ചവും അസഹിഷ്ണുതയും പുലര്‍ത്തുന്ന ഒരാള്‍ അധികാരത്തില്‍ എത്തുമ്പോള്‍ എടുക്കുന്ന സമീപനങ്ങളിലും ആശങ്കയുണ്ട്.

അണ്ണാ ഹസ്സരെയുടെ ലോക്പാല്‍ ബില്ലിന് വേണ്ടിയുള്ള സമരത്തിലൂടെയാണ്‌ കേജരിവലിനെ രാജ്യം ശ്രദ്ധിക്കാന്‍ തുടങ്ങിയത്.അന്നെല്ലാം അദേഹം പ്രകടിപ്പിച്ച അഭിപ്രായങ്ങളില്‍ ഇവിടുത്തെ പാര്‍ലമെന്ററി വ്യവസ്ഥയോടുള്ള പുച്ചവും പരിഹാസവും പ്രകടമായിരുന്നു.അങ്ങനെയൊരാള്‍ ജനാതിപത്യ രീതിയില്‍ അധികാര സ്ഥാനത് വരുന്നത് സ്വാഗതം ചെയ്യുന്നു.ലോക്പാല്‍ ബില്‍ യഥാര്‍ത്ഥ്യം ആവതിരുന്നത്തിലും ഇദേഹത്തിന്റെ പിടിവാശിക്ക് നിര്‍ണായക പങ്കുണ്ട്,പാര്‍ലമെന്റ് ഇന്ന രീതിയില്‍ നിയമം പാസ്സാക്കണം എന്ന ദുശാട്യം ഒരിക്കലും അംഗീകരിക്കാനാവില്ല.
കേജരിവല്‍ ഒറ്റക്കല്ല,കൂടെയുള്ളവര്‍ എല്ലാവരും അദേഹത്തെ പോലെയാകില്ല.ഇന്നത്തെ രാഷ്ട്രീയ ജീര്‍ണ്ണതയുടെ കാരണങ്ങള്‍ ആയി ചൂണ്ടികാണിക്കപ്പെടുന്ന ദൂഷ്യങ്ങള്‍ ഉള്ളവര്‍ ആംആദ്മിയിലും ഉണ്ട്.അവരൊക്കെ അധികാരത്തില്‍ എത്തുമ്പോള്‍ ഇങ്ങനെ എന്നതും ശ്രദ്ധേയമായ കാര്യമാണ്.
ഇതിനെക്കാള്‍ ആദര്‍ശ ശാലികളായ നേതാക്കള്‍ അധികാരത്തില്‍ വന്നിട്ടും പലര്‍ക്കും നല്ല വണ്ണം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ല.നമ്മുടെ ബ്യുറോക്രസിയെ സമസ്ത മേഖലകളിലും ബാധിച്ചിരിക്കുന്ന അഴിമതി,കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും കാരണം ചുവപ്പുനാടയില്‍ കുരുങ്ങി കിടക്കുന്ന ഭരണ സംവിധാനം.ഈ വ്യവസ്ഥിതി മാറാതെ ഒരാള്‍ക്കും മാജിക്ക് കാണിക്കാനാവില്ല.ഭരണാധികാരിയെക്കാള്‍ മുന്‍പേ ഇവിടെ മാറേണ്ടത് ഭരണ വ്യവസ്ഥയാണ്.
കാത്തിരുന്നു കാണാം കുറ്റിചൂല്‍ വിപ്ലവം എവിടെ വരെയെന്ന്..

ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍

2013, ഡിസംബർ 8, ഞായറാഴ്‌ച

മഡെ സ്‌നാനം അഥവാ എച്ചിലിലയില്‍ ഉരുളല്‍


ലോകം പുരോഗമിക്കും തോറും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും രൂഡമൂലമാകുന്നു എന്നതിന്റെ മകുടോദാഹരണം ആണ് കര്‍ണാടകത്തില്‍ നടക്കുന്ന മഡെ സ്‌നാനം അഥവാ എച്ചിലിലയില്‍ ഉരുളല്‍.ഉരുളാന്‍ പോകുന്നവരെയും ഉരുളാന്‍ അവസരം കൊടുക്കുന്നവരേയും ഒന്നിച്ചു ഏതെങ്കിലും ഭ്രാന്താശുപത്രിയില്‍ അടിയന്തര ചികിത്സക്ക് വിധേയമാക്കേണ്ടതാണ്.

മംഗലാപുരത്തെ കുക്കെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലാണ് വിചിത്രവും ജാതി വിവേചനത്തിന്റെ പ്രതീകവുമായ ഈ ചടങ്ങ് നടക്കുന്നത്.ആദ്യം ബ്രാഹ്മണ കുടുംബങ്ങള്‍ ഇലയിട്ട് സദ്യയുണ്ണും. സദ്യക്കുശേഷം അവര്‍ എഴുന്നേറ്റ് കൈകഴുകിക്കഴിഞ്ഞാല്‍ കഴിച്ചതിനുശേഷമുള്ള എച്ചിലിലയില്‍ പിന്നാക്ക ജാതിക്കാര്‍ കൂട്ടമായി ഉരുളും. ഇങ്ങനെ ചെയ്താല്‍ ചര്‍മരോഗങ്ങള്‍ മാറുമെന്നും മോക്ഷം ലഭിക്കുമെന്നുമാണ് വിശ്വാസം.



അപ്പോള്‍ ഈ പിന്നോക്കകാര്‍ക്ക് മാത്രം മോക്ഷം കിട്ടിയാല്‍ മതിയോ?സദ്യ ഉണ്ണുന്നവര്‍ക്ക് എങ്ങനെയാണു മോക്ഷം ലഭിക്കുക.സദ്യ ഉണ്ണുന്നവര്‍ സ്വന്തം എച്ചിലില്‍ ഉരുണ്ടു മോക്ഷ പ്രാപ്തി നേടുക ആയിരുന്നെങ്കില്‍ ഇതു കുറച്ചു കൂടി ഭംഗി ആയേനെ.     ചര്‍മ രോഗങ്ങള്‍ക്ക് ഇങ്ങനെ പരിഹാരം ഉണ്ടാകുമെങ്കില്‍ പിന്നെ അവിടെ ത്വക്ക് രോഗ വിദഗ്ദരുടെ ആവശ്യം ഉണ്ടാവില്ലല്ലോ.ചര്‍മരോഗങ്ങള്‍ മാറാന്‍ വര്‍ഷങ്ങളോളം ഇവിടെവന്ന് ചടങ്ങ് അനുഷ്ടിക്കുന്നവര്‍ ഉണ്ടെന്നു പറയുന്നു,അപ്പോള്‍ ഒന്നും രണ്ടും ഒന്നും ഉരുളല്‍ നടത്തിയാല്‍ പോരാ.

ഉരുളാന്‍ വരുന്ന മണ്ടന്മാര്‍ മാത്രമല്ല കുറ്റക്കാര്‍,ചടങ്ങ് നടത്തുന്ന ക്ഷേത്ര ഭരണ സമിതി,ഉണ്ണാന്‍ വരുന്ന ബ്രാഹ്മണര്‍ എല്ലാം ഈ അനചാരത്തില്‍ തുല്യ പങ്കാളികള്‍ ആണ്.



സമീപ കാലത്താണ് ഈ ചടങ്ങിനു എതിരെ  രൂക്ഷമായ എതിര്‍പ്പുണ്ടായത്. ദളിത് സംഘടനകള്‍ സമര പാതയില്‍ എത്തി,പക്ഷെ സ്വന്തം കൂട്ടത്തില്‍ ഉള്ളവര്‍ ഉരുളാന്‍ പോകുന്നത് തടയന്‍ അവര്‍ക്ക് കഴിഞ്ഞില്ല.ഇതിനെതിരെ നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്ത സിപിഎം നേതാവ് എംഎ ബേബിക്ക് എതിരെ കഴിഞ്ഞ വര്‍ഷം കേസ് എടുത്തിരുന്നു.ഈ പ്രാവശ്യവും ഉരുളാന്‍ വരുന്നവര്‍ക്ക് പോലീസ് സംരക്ഷണം ഉണ്ട്

കോടതികളുടെ നിലപാടുകളും രസകരമാണ്.കര്‍ണാടക ഹൈകോടതി ക്ഷേത്രത്തിനുള്ളില്‍നിന്ന് നേരിട്ടുനല്‍കുന്ന പ്രസാദത്തില്‍ ഭക്തര്‍ക്ക് ഉരുളാന്‍ അവസരംനല്‍കുക എന്ന നിര്‍ദേശം നല്‍കി.എച്ചിലില്‍ തന്നെ ഉരുളണം എന്നു നിര്‍ബന്ധം ഉള്ള ചിലര്‍ അപ്പീലുമായി സുപ്രീംകോടതിയില്‍ പോയി വിധിക്ക് സ്റ്റേ നേടി.

ഹൈന്ദവ സംഘടനകളുടെ ഈ കാര്യത്തിലെ ഉദാസീന നിലപാടും ദുഖകരമാണ്.അന്തരിച്ച ബിജെപി നേതാവും ഡോക്ടറും കര്‍ണാടക മുന്‍ മന്ത്രിയുമായിരുന്ന വി എസ ആചാര്യ തന്നെ ത്വക്ക് രോഗത്തിന് ഏറ്റവും പറ്റിയ മരുന്ന് ഇതാണെന്നു സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു.ഇതാണ് പല രാഷ്ട്രീയക്കാരുടെയും നിലപാട്.

പരിഷ്കൃത സമൂഹത്തില്‍ ഇത്തരം അനാചാരം അനുസ്യൂതം തുടരുന്നു എന്നത് അത്ഭുതകരം തന്നെ.വിശ്വാസം ആണെന്നും പറഞ്ഞു എന്തു വിവരദോഷവും അംഗീകരിക്കുന്നത് ഒട്ടും ആശാസ്യം അല്ല.ഇക്കാലമത്രയും കര്‍ണാടക ഭരിച്ച സര്‍ക്കാരുകള്‍ ഈ വിഷയത്തില്‍ ഒരു നടപടിയും സ്വീകരിച്ചില്ല എന്നത് അത്ഭുതകരമാണ്.അന്ധവിശ്വാസ വിരുദ്ധ ബില്ലിന് കീഴില്‍ ഉള്‍പ്പെടുത്തി മഡെ സ്‌നാനം അടക്കമുള്ള അനാചാരങ്ങള്‍ നിരോധിക്കാനും ഇതില്‍ ഏര്‍പ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റം ആക്കാനുമുള്ള കര്‍ണാടക സര്‍ക്കാരിന്റെ നിയമ നിര്‍മ്മാണം എങ്ങുമെത്തിയില്ല

ഇനിയെങ്കിലും നിയമനിര്‍മ്മാണം നടത്തി ഈ വിചിത്ര ആചാരം നിരോധിക്കാനുള്ള ആര്‍ജവം സര്‍ക്കാര്‍ കാണിക്കണം,അതു ഒരു വിശ്വാസത്തെയും ഹനിക്കില്ല,ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്തില്ല,ഒരു രാഷ്ട്രീയ ഭൂകമ്പവും ഉണ്ടാവില്ല,കുറെ അന്ധവിശ്വാസികളുടെ ചെറു പ്രതിഷേധം മാത്രമേ ഉണ്ടാക്കുകയുള്ളൂ,അതിനെ അവഗണിക്കണം

ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍

2013, ഡിസംബർ 1, ഞായറാഴ്‌ച

എം എസ്സ് സംഗീത

സംഗീത,ആ പേര് എവിടെ കേട്ടാലും ഞാന്‍ സ്വാഭാവികമായും ശ്രദ്ധിച്ചു പോകും,എന്‍റെ സഹോദരിയുടെ പേര്.

ഒരു പക്ഷെ അങ്ങനെ ആയിരിക്കാം എം എസ്സ് സംഗീത എന്ന തിരുവനന്തപുരം നഗരസഭ കൌണ്‍സിലറുടെ പെരും മനസില്‍ മറക്കാതെ നില്‍ക്കുന്നത്.



ഏഴു വര്‍ഷം തിരുവനന്തപുരതു പല സ്ഥലങ്ങളിലും താമസിച്ചു,എവിടെയും ഉള്ള നഗരസഭാ അംഗങ്ങളെ ഒന്നും അത്ര കൃത്യമായി ഓര്മ ഇല്ല.ടെക്നോപാര്‍ക്കില്‍ ജോലി ചെയ്യുമ്പോള്‍ ഞാന്‍ താമസിചിരുന്നതിനു അടുത്തുള്ള മന്‍വിള വാര്‍ഡ്‌ കൌന്സിലര്‍ ആണ് സംഗീത.ഇപ്പോഴും ആ വഴി പോകുമ്പോള്‍  രണ്ടായിരത്തി പത്തിലെ തിരഞ്ഞെടുപ്പിന്റെ ചില ചുവരെഴുത്തുകളും അവിടെ അവശേഷിക്കുന്നുണ്ട്.



നഗരസഭ കൌന്സിലര്‍,ഡിവൈഎഫ്ഐ നേതാവ് എന്നീ നിലകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു സംഗീത.പിന്നെ അവരെ കുറിച്ച് കൂടുതല്‍ വാര്‍ത്ത‍ വന്നത് കോഴിക്കോട് നടന്ന സിപിഎം ദേശിയ സമ്മേളനത്തിന്റെ വനിതാ റെഡ് വോളന്റിയര്‍ ക്യാപ്ടന്‍ എന്ന നിലയിലാണ്.ആ നാട്ടില്‍ താമസിക്കുന്ന എല്ലാ അന്യ നാട്ടുകാര്‍ക്കും ഏറെ സുപരിജിത ആയിരുന്നു അവര്‍,എല്ലാ പൊതുപരിപാടികളുടെയും നേതൃ സാന്നിധ്യം.



ഇന്നലെ രാവിലെ ഫേസ്ബുക്ക്‌ തുറന്നപ്പോള്‍ സംഗീതയുടെ മരണം അറിയിച്ചുള്ള പോസ്റ്റ്‌ കണ്ടു ഞെട്ടി പോയി.  ചില വേര്‍പാടുകള്‍ അങ്ങനെയാ  മനസ്സില്‍ ഒരു നൊമ്പരമായി മാറും.പെട്ടെന്ന് തന്നെ നെറ്റില്‍ വാര്‍ത്ത‍ പരാതി നോക്കിയപ്പോള്‍ കണ്ടു.സംഗീത ഈ ലോകത്തെ തന്‍റെ ജീവിതം അവസാനിപ്പിച്ചു പോയെന്നു.

എന്തായിരിക്കാം അവര്‍ ജീവിതം അവസാനിപ്പിച്ചു പോകാന്‍ കാരണം.കഴിഞ്ഞ കുറച്ചുകാലമായി മാനസിക സമ്മര്‍ദത്തിനു അടിമപ്പെടുകയും ചികിത്സ തേടുകയുംചെയ്തിരുന്നു എന്നു വാര്‍ത്തകളില്‍ കാണുന്നു.കര്‍മ മണ്ഡലത്തില്‍ ആത്മാര്‍ഥമായി ഇടപെടുന്ന പലര്‍ക്കും തങ്ങളുടെ ലക്ഷ്യങ്ങള്‍ സാധൂകരിക്കാതെ വരുമ്പോള്‍ ഇത്തരം സമ്മര്‍ദം ഉണ്ടാവാം.ടെക്നോ പാര്‍ക്ക്‌ വികസനവുമായി ബന്ധപ്പെട്ടുള ഭൂമി ഏറ്റെടുക്കല്‍ കാര്യങ്ങളില്‍ ഭൂമി നഷ്ടമയവര്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ കഴിയാത്തതാണ് മാനസിക സമ്മര്‍ദത്തിനു കാരണം എന്നു പറയുന്നു,അത് എത്രത്തോളം ശേരിയെന്നു അറിയില്ല.എങ്കിലും സ്വന്തം പിതാവിന്റെ വിരമിക്കല്‍ ദിവസത്തിന് തലേ ദിവസം  എല്ലാവരും അതിന്‍റെ  ഒരുക്കത്തില്‍ നില്‍ക്കുമ്പോള്‍ രണ്ടു പിഞ്ചു കുഞ്ഞുങ്ങള്‍ക് മാതൃ സാന്നിധ്യം എന്നെന്നേക്കുമായി ഇല്ലാതാക്കി സംഗീത പോയി.

ഇത് ഒരു അനുഭവമാണ്‌ കേരളീയ സമൂഹത്തിന്. സ്ത്രീകളെ പൊതുധാരയിലേക്ക് കൊണ്ട് വരാന്‍ സംവരണം മാത്രമല്ല വേണ്ടത്. അവള്‍ക്ക്  ആത്മാര്‍തമായി സമ്മര്‍ദങ്ങളില്ലാതെ പ്രവര്‍ത്തിക്കാനുള്ള രാഷ്ട്രീയവും സാമൂഹ്യവും കുടുംബ പരവുമായ  സാഹചര്യങ്ങള്‍ കൂടി വേണം.

ഓണ്‍ലൈന്‍ ലോകത്തെ സജീവ സാന്നിധ്യം.എങ്കിലും അവരുടെ പ്രൊഫൈലില്‍ കയറി നോക്കിയപ്പോള്‍ അടുത്തകാലത്തായി പുതിയ അപ്ഡേറ്റ്കള്‍ ഒന്നും കാണാനില്ല,എങ്കിലും നവംബര്‍  2 1 വരെ  പുതിയ  സുഹൃത്തുകളെ ഉള്‍പ്പെടുത്തിയതായി കാണാം.പിന്നെ അവരുടെ ബ്ലോഗ്‌ ,നിരവധി സുന്ദര കവിതകള്‍ കുറിച്ച് വെച്ച സ്വപ്നങ്ങളുടെ പുസ്തകം.(http://bookofdreamz.blogspot.in/



എല്ലാ സ്വപ്നങ്ങളും ബാക്കി വെച്ച് സ്വപ്നങ്ങളില്ലാത്ത ലോകത്തേക്ക് ആവര്‍ യാത്രയായി.

ചിത്രങ്ങള്‍ക്ക് കടപ്പാട് സംഗീതയുടെ ബ്ലോഗ്‌,ഫേസ്ബുക്ക്‌ പ്രൊഫൈലുകള്‍

2013, നവംബർ 16, ശനിയാഴ്‌ച

സച്ചിനൊരു യാത്രാ മംഗളം..


അവസാന മത്സരവും കഴിഞ്ഞു ക്രിക്കറ്റ്‌ ദൈവം ക്രീസ് വിടുകയാണ്.കഴിഞ്ഞ രണ്ടു വ്യാഴവട്ടമായി ഓരോ ക്രിക്കറ്റ്‌ പ്രേമിയുടെയും കണ്ണുകള്‍ ഈ കുറിയ മനുഷ്യന് പിന്നാലെയായിരുന്നു.ക്രിക്കറ്റിനെക്കുറിച്ച് അറിയാത്തവരും സച്ചിനെ ആരാധിച്ചു പോയി.ക്രിക്കറ്റ്‌ന്‍റെ ബാലപാഠങ്ങള്‍ അറിയാത്തവര്‍ക്കും സച്ചിന്‍ മനസിലെ വിഗ്രഹമായിരുന്നു.

എനിക്ക് ഓര്‍മ വെക്കുന്നതിനു മുന്‍പ് തന്നെ സച്ചിന്‍ ലോക ക്രിക്കറ്റില്‍ തന്‍റെ സ്ഥാനം അരക്കിട്ടുറപ്പിച്ചിരുന്നു. തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഇംഗ്ലണ്ട്,ഓസ്ട്രേലിയ പര്യടനങ്ങളിലെ മാസ്മരിക പ്രകടനങ്ങളും 1 9 9 2 ലോകകപ്പിലെ പ്രകടനവുമൊക്കെ വായിച്ചും വീഡിയോ ക്ലിപ്പുകളിളുടെയുമാണ്‌ മനസിലാക്കിയത്.

1992-93 കാലത്തേ ഇംഗ്ലണ്ടിന്റെ ഇന്‍ഡ്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റ്‌,എന്‍റെ ഇപ്പോഴത്തെ ഓര്‍മയില്‍ എന്‍റെ കൃത്യമായ ക്രിക്കറ്റ്‌ കാഴ്ച്ചയുടെ തുടക്കം അവിടെയാണെന്ന് തോന്നുന്നു.ആ ടെസ്റ്റില്‍ സച്ചിന്‍ 1 6 5 റണ്‍സ് നേടി.ഇന്നു സച്ചിന്‍ എന്നപോലെ അന്നു ക്രിക്കറ്റ്‌ന്‍റെ സിംഹാസനത്തില്‍ കപില്‍ദേവ് ആയിരുന്നു,അദേഹത്തിന്റെ കരിയര്‍ അതിന്‍റെ അന്ത്യ ഘട്ടത്തില്‍,കപിലിനെ സ്നേഹിച്ചു കപില്‍ റിച്ചാര്‍ഡ്‌ ഹാഡ്‌ലിയുടെ റെക്കോര്‍ഡ്‌ തകര്‍ക്കുന്നതും ഒക്കെ സാകൂതം വീക്ഷിച്ച കുട്ടികാലം.ഒപ്പം മനസ്സില്‍ വേറൊരു വിഗ്രഹ പ്രതിഷ്ടയും ഉണ്ടായി,സച്ചിനും മേല്‍ ഉദിച്ച കാംബ്ലി വസന്തം,ഇംഗ്ലണ്ട്,സിംബാവെ ഇവര്‍ക്കെതിരെ തുടര്‍ച്ചയായ രണ്ടു ഇരട്ട സെഞ്ച്വറി നേടിയതോടെ കാംബ്ലി ഫാന്‍ ആയി പോയി.


കപില്‍ വിരമിച്ചു, കാംബ്ലിയുടെ മാജിക്കുകള്‍ കുറഞ്ഞു.പതുക്കെ ലിറ്റില്‍ മാസ്റ്ററോട് ഉള്ള ഇഷ്ടം ആരാധനയായി മാറി,ഏതാണ്ട് സച്ചിന്‍ ഫാന്‍ ആയി.ടീമിന്റെ സ്കോറും ഓരോരുത്തരും നേടിയ റണ്‍സും ഒക്കെ മനപ്പടമാക്കുന്ന ഒരു ക്രിക്കറ്റ്‌ ഭ്രാന്ത്‌ പിടിച്ച സ്കൂള്‍ പഠന കാലം,മനസില്‍ ക്രിക്കറ്റ്‌ ദൈവമായി സച്ചിനും.
വീട്ടിലെ ടെലിവിഷനിലും ദൂരദര്‍ശനില്‍ സംപ്രേഷണം ഇല്ലെങ്കില്‍ ഇലക്ട്രോണിക്സ് കടകള്‍ക് മുന്‍പിലും ഒക്കെ നിന്ന് നിരവധി മാസ്മരിക ഇന്നിങ്ങ്സുകള്‍ കണ്ടു.ക്ലാസ്സ്‌ കട്ട്‌ ചെയ്തും യാത്രകല്‍ക്കിടയിലും ഒക്കെ ബസ്‌ സ്റ്റാന്റ്ലും ഒക്കെ നിന്ന് കണ്ട ആ സച്ചിന്‍ബാറ്റിന്റെ റണ്‍ ഒഴുക്കുകള്‍ ഒരിക്കലും മറക്കില്ല.

ഇന്‍ഡ്യന്‍ ടീം എന്നാല്‍ സച്ചിന്‍ മാത്രം എന്ന അവസ്ഥ,സച്ചിന്‍ ഔട്ട്‌ ആയാല്‍ ചീട്ടുകൊട്ടാരം പോലെ തകരുന്ന ഒരു ബാറ്റിംഗ് നിര.അതിനിടയില്‍ മറക്കാനാകാത്ത എത്രയോ മാസ്മരിക പ്രകടനങ്ങള്‍

1 9 9 3 ഹീറോ കപ്പിൽ സൗത്ത് ആഫ്രിക്കക്ക് ബൌളിംഗ് മാജിക്കിലുടെ ഇന്ത്യ യെ ഫൈനലിൽ എത്തിച്ചത്

1 9 9 6 ലോകകപ്പിൽ ഒരുപിടി പ്രകടനങ്ങളിളുടെ നേടിയ ടോപ്‌ സ്കോറർ പട്ടം

1 9 9 8 കൊച്ചി ഏകദിനത്തിലെ ബൌളിംഗ് മാജിക്‌

1 9 9 8 ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓസ്ട്രലിയയ്ക്ക് എതിരെ നേടിയ 1 4 1 റണ്‍സും നാലു വിക്കറ്റും

ഷാര്‍ജയില്‍ ത്രിരാഷ്ട്ര കപ്പില്‍ ഓസ്ട്രലിയക്ക് എതിരെ തുടര്‍ച്ചയായി നേടിയ രണ്ടു സെഞ്ച്വറികള്‍.ഫൈനലില്‍ എത്തിച്ചതും ചാമ്പ്യൻ മാർ ആക്കിയതും

പുറം വേദനയെ അവഗണിച്ചു 1 9 9 9ലെ ചെന്നൈ ടെസ്റ്റില്‍ പാകിസ്താന് എതിരെ നേടിയ സെഞ്ച്വറി

1 9 9 9 ലോകകപ്പില്‍ അച്ഛന്റെ മരണ ശേഷം തിരിച്ചെത്തി കെനിയക്ക് എതിരെ നേടിയ ഉഗ്രന്‍ സെഞ്ച്വറി

1 9 9 9 ല്‍ന്യൂസീലാന്‍ഡ്‌നു എതിരെ നേടിയ 1 8 6 റണ്‍സ്

1 9 9 9 ല്‍ന്യൂസീലാന്‍ഡ്‌നു എതിരെ തന്നെ നേടിയ ടെസ്റ്റിലെ ആദ്യ ഇരട്ട സെഞ്ച്വറി

2003 ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനങ്ങള്‍.പ്രത്യകിച്ചും ഷോയിബ് അക്തറിനെ തലങ്ങും വിലങ്ങും പ്രഹരിച്ചു പാകിസ്താന് എതിരെ നേടിയ 98 റണ്‍സ്

2 0 0 3 -0 4 ഓസ്ട്രലിയന്‍ പര്യടനം,ആദ്യ മൂന്നു ടെസ്റ്റില്‍ വളരെ കുറഞ്ഞ സ്കോറില്‍ പുറത്തായ സച്ചിന്‍ അവിശ്വസനീയമായ തിരിച്ചു വരവിലൂടെ നാലാം ടെസ്റ്റില്‍ നേടിയ 2 4 0 റണ്‍സ്

2 0 0 4 ലെ പാകിസ്ഥാന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റ്‌,194 ല്‍ സച്ചിന്‍ നില്‍ക്കുമ്പോള്‍ ദ്രാവിഡ്‌ ഇന്നിങ്ങ്സ് ഡിക്ലയര്‍ ചെയ്യുന്നു.ദ്രവിടിനോടും അടുത്തിരുന്നു അതിനു നിര്‍ദേശം നല്‍കിയ ഗാംഗുലിയോടുമുള്ള ദേഷ്യം എന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു.

2 0 0 4 ല്‍ തന്നെ ബംഗ്ലാദേശിന് എതിരെ കുറിച്ച 248 എന്ന ഉയര്‍ന്ന സ്കോര്‍

2005 ല്‍ കൊച്ചിയില്‍ പാകിസ്താന് എതിരെ നടത്തിയ അഞ്ചു വിക്കറ്റ് പ്രകടനം

2009ല്‍ ന്യൂസീലാന്‍ഡ്‌നു എതിരെ നേടിയ 163

2009ല്‍ ഓസ്ട്രലിയക്ക്‌ എതിരെ തന്നെ കൂറ്റന്‍ ടോട്ടല്‍ പിന്തുടര്‍ന്ന്നു നടത്തിയ പോരാട്ടം,മത്സരം തോറ്റെങ്കിലും സച്ചിന്‍ നേടിയ 175 റണ്‍സിന്റെ ബാറ്റിംഗ് സൌന്ദര്യം

ദൈവം തന്ന വരദാനം സൗത്ത് ആഫ്രിക്കക്കു എതിരെ നേടിയ ആദ്യ ഏകദിന ഇരട്ട സെഞ്ച്വറി

2011 ലോകകപ്പ്‌.വീണ്ടും രണ്ടു സെഞ്ച്വറികള്‍,ഇംഗ്ലണ്ടിനും ദക്ഷിണാഫ്രിക്കക്കും എതിരെ.സെമിയില്‍ പാകിസ്താന് എതിരെ പുറത്തെടുത്ത വിശ്വ രൂപം.ഒടുവില്‍ സ്വന്തം മണ്ണില്‍ ലോകകപ്പ്‌ ഉയര്‍ത്തിയത്

നൂറാം സെഞ്ച്വറിക്കായുള്ള ഞങ്ങളുടെ കാത്തിരിപ്പു സഫലമാക്കി ബംഗ്ലാദേശിന് എതിരെ നേടിയ സെഞ്ച്വറി

ഒടുവില്‍ ഏകദിനത്തില്‍ നിന്നുള്ള വിരമിക്കല്‍

ഓര്‍മയുടെ ഏടുകളില്‍ നിന്ന് ഇതൊക്കെയേ വരുന്നുള്ളൂ.പരാമര്‍ശിക്കാത്ത ഒത്തിരി മാസ്മരികതകള്‍ ഉണ്ട്.



രണ്ടു തവണ ക്യാപ്റ്റന്‍ ആയപ്പോഴും സച്ചിന്റെ പ്രകടനം മോശമായി,അപ്പോള്‍ കരുതി സച്ചിന്‍ ക്യാപ്റ്റന്‍സി ഒഴിഞ്ഞെങ്കില്‍ എന്നു.എന്തെന്നാല്‍ സച്ചിന്‍ സമ്മര്‍ദത്തില്‍ ആവുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല

ടെന്നീസ് എല്‍ബോ അലട്ടിയപ്പോള്‍ രാജ്യം മുഴുവന്‍ പ്രാര്‍ത്ഥനയോടെ കാത്തിരുന്നു

കോഴ വിവാദങ്ങള്‍ ഇന്‍ഡ്യന്‍ ക്രിക്കറ്റിനെ പിടിച്ചു കുലുക്കിയ സമയങ്ങളില്‍ എല്ലാം അടിയുലയാതെ സച്ചിന്‍ നിലകൊണ്ടു,


ക്രിക്കറ്റ്‌ മാന്യന്മാരുടെ കളി എന്നു കളിക്കളത്തിലെ തന്‍റെ മറ്റാര്‍ക്കുംപുലര്താനാവാത്ത മാന്യതയാര്‍ന്ന പ്രകടനതിലുടെ സച്ചിന്‍ തെളിയിച്ചു.ആ മാന്യത കളിക്കളത്തിന് പുറത്തും കാത്തു.നികുതി കൃത്യമായി അടച്ചും താന്‍ ചെയ്യുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാധ്യമ ശ്രദ്ധ നല്‍കാതെയും സച്ചിന്‍ വ്യത്യസ്തനായി.ഒരു വിവാദങ്ങളും ഇല്ലാത്ത രണ്ടു വ്യാഴവട്ടം അതു സച്ചിന് അല്ലാതെ മറ്റാര്‍ക്കു പറ്റും.


ഗാംഗുലി,ദ്രാവിഡ്‌,സെവാഗ്,ധോണി,കോഹ്ലി മഹാപ്രതിഭകള്‍ പലരും വന്നുഎങ്കിലും മനസ്സില്‍ വിഗ്രഹമായി താങ്കളെ പ്രതിഷ്ടിച്ച ഞങ്ങള്‍ക്ക് വേറെ ആരെയും അവിടെ കാണാന്‍ ആവില്ല.

എന്തിനും ഏതിനും താങ്കള്‍ക്കുള്ള മറുപടി ആ ബാറ്റ് ആയിരുന്നു.ഒരിക്കല്‍ താങ്കളുടെ വിക്കറ്റ് നേടിയ ഹെന്റി ഒലോങ്ങ നടത്തിയ അമിതാവേശവും മാധ്യമങ്ങള്‍ അയാള്‍ക്ക് നല്‍കിയ താര പരിവേഷവും.അടുത്ത മത്സരത്തില്‍ ഒലോങ്ങയെ തച്ചു തകര്‍ത്ത പോരാട്ട വീര്യം.അതുപോലെ സമകാലീനരായ എല്ലാ ബൌളര്‍മാര്‍ക്കും ഇടി സ്വപ്നം ആയിരുന്നു സച്ചിന്‍.ഷയിന്‍ വാര്നിന്റെ സ്വപ്നങ്ങളില്‍ പോലും താങ്കളുടെ ബാറ്റ് ദുര്ഭൂതമായി എത്തി.ഒരിക്കല്‍ താങ്കളെ തറപറ്റിച്ചു എന്നു വീമ്പിളക്കിയ ഷോയിബ് അക്തറിന് പിന്നീടു നല്‍കിയ സമ്മാനങ്ങള്‍ ആരും മറകില്ല.ഏറ്റവും മാന്യമായ ഏറ്റുമുട്ടലുകള്‍ ആയിരുന്നു സച്ചിന്‍-മക്ഗ്രാത്ത് പോരാട്ടങ്ങള്‍,(രണ്ടു വ്യാഴവട്ടകാലത്ത് ഉണ്ടായ ഏറ്റവും മികച്ച എതിരാളി)അതിലും പലതവണ വെന്നികൊടി നാട്ടി.

അവാര്‍ഡുകള്‍ പലതും സച്ചിനെ തേടിയെത്തി,ഏറ്റവും മികച്ച കളിക്കാരന്‍ എന്ന സാക്ഷാല്‍ ബ്രാഡ്മാന്‍റെ വിശേഷണം വരെ,പക്ഷെ അതൊന്നും ആരാധക ഹൃദയങ്ങളില്‍ ഉറപ്പിച്ച സ്ഥാനതിനെക്കാള്‍ വലുതായിരുന്നില്ല

ക്രിക്കറ്റ്‌ പ്രേമം തലയ്ക്കു പിടിച്ച കാലത്ത് മുറി മുഴുവന്‍ താങ്കളുടെ ചിത്രങ്ങള്‍ ആയിരുന്നു.നോട്ട് ബൂകിലും കടല്സുകളിലും താങ്കളുടെ പ്രകടനങ്ങള്‍ എഴുതി സൂക്ഷിച്ചു.പത്ര വാര്‍ത്തകള്‍ വെട്ടി വെച്ചു.കോഴയും വിവാദങ്ങളും ക്രമേണ ക്രിക്കറ്റ്‌ ആസ്വാദനം യന്ത്രികമാക്കി,പിന്നെ ആകെയുള്ള ശ്രദ്ധ താങ്കളുടെ പ്രകടനം,നേടുന്ന റണ്‍സ്,തകര്‍ക്കുന്ന റെക്കോര്‍ഡ്‌ ഇവയോക്കെയായി മാത്രം മാറി.


ഒരുപക്ഷെ ഇത്രയും രാജകീയമായ റിട്ടയര്‍മെന്റ് ആര്‍ക്കുണ്ടാവും.ഏകദിനത്തില്‍ ലോകകപ്പില്‍ മുത്തമിട്ടു പടിയിറക്കം.അവസാന ട്വന്റിട്വന്റി വിജയിപ്പിച്ചു സ്വന്തം ടീമിനെ കിരീടത്തിലേക്കു,അവസാന രഞ്ജിട്രോഫി ഇന്നിങ്ങ്സില്‍ അപരാജിത പോരട്ടതോടെ ടീമിനെ വിജയത്തിലേക്ക്.അവസാന ടെസ്റ്റ്‌ പരമ്പരക്കായി ക്രിക്കറ്റ്‌ ലോകം മുഴുവന്‍ താങ്കള്‍ക്ക് മുന്‍പിലേക്ക് .ഒടുവില്‍ അവസാന ഇന്നിഗ്സിലും തന്‍റെ ക്ലാസ്സിക്‌ ബാറ്റിംഗ് കാഴ്ച വെച്ച് ആരാധകര്‍ക്ക് താങ്കളുടെ സമ്മാനം.വിശേഷിപ്പിക്കാന്‍ വാക്കുകളില്ല.

പടിയിറങ്ങുമ്പോള്‍ ആര്‍ക്കും തകര്‍ക്കാനാവാത്ത ഒരുപിടി റെക്കോര്‍ഡ്‌കള്‍ കണക്കു പുസ്തകത്തില്‍ ബാക്കിവെചിട്ടുണ്ട്,പക്ഷെ അതിനും മുകളില്‍ വിഗ്രഹ സമാനമായി ക്രിക്കറ്റ്‌ ഉള്ളടുതോളം സച്ചിന്‍ രമേഷ് ടെണ്ടുല്‍ക്കര്‍ നിലനില്‍ക്കും.

ഗുഡ്ബൈ സച്ചിന്‍.....





ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍,ബിസിസിഐ ഗുഡ്ബൈ സച്ചിന്‍ ട്വീറ്റ്

2013, നവംബർ 7, വ്യാഴാഴ്‌ച

റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ഒരു ഇമെയില്‍


റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ രഘു റാം രാജന്റെ ഒരു ഇമെയില്‍ എനിക്ക് ലഭിച്ചു.അഞ്ചു ലക്ഷം അമേരിക്കന്‍ ഡോളര്‍ ഏകദേശം മൂന്നു കോടി രൂപ ഉടന്‍ ലഭിക്കുമത്രേ.ബ്രിട്ടീഷ്‌ ഗവേര്‍ന്മെന്റിൽ നിന്നും ആണത്രേ ഈ തുക ലഭിക്കുന്നത്

വിവിധതരത്തിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ ഒന്നാണ് ഇപ്പോള്‍ റിസേര്‍വ് ബാങ്കിന്റെ പേരില്‍ നടത്തുന്ന ഈ തട്ടിപ്പ്.ലോട്ടറി,പിന്തുടര്‍ച്ചാവകാശം ,സ്വീകരിക്കപ്പെടാതെ കിടക്കുന്ന ഫണ്ടുകള്‍ എന്നിവയില്‍ ബ്രിട്ടീഷ്‌ ഗവണ്മെന്റ് അവകാശികള്‍ക്ക് നല്‍കാനായി കൊടുത്തിരിക്കുന്ന തുക ദീര്‍ഘകാലമായി റിസേര്‍വ് ബാങ്ക് വിതരണം ചെയ്യാതെ കിടക്കുന്നു,യുഎന്‍ ജനറല്‍ സെക്രടറി ബാന്‍കി മൂനുമായി രഘുറാം രാജന്‍ നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്ന് ഇതെല്ലാം അവകാശികള്‍ക്ക് വിതരണം ചെയ്യാന്‍ തീരുമാനിച്ചു.ഭാഗ്യവാനായ ഞാനും ഈ ലിസ്റ്റില്‍ ഉണ്ട്.എത്രയും പെട്ടെന്ന് തുക എന്‍റെ അക്കൌണ്ടിലേക്ക് മാറ്റുന്നതായിരിക്കും.പിന്നെ പ്രോസിസ്സിംഗ് ഫീസ്‌ ആയി കേവലം പതിനായിരത്തി എഴുനൂറു രൂപ എന്‍റെ അക്കൌണ്ടില്‍ തന്നെ ഡെപ്പോസിറ്റ് ചെയ്യുക,ഒപ്പം നമ്മുടെ അഡ്രസ്‌,ഇമെയില്‍,ബാങ്ക് അക്കൗണ്ട്‌ നമ്പര്‍,ബ്രാഞ്ച് വിലാസം തുടങ്ങിയ എല്ലാ വിവരങ്ങളും നല്‍കുക.



വിവിധതരം ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ ഒന്നു മാത്രമാണ് റിസര്‍വ് ബാങ്കിന്റെ പേരില്‍ നടത്തുന്ന ഈ തട്ടിപ്പ്.rbidept2013@qq.com എന്ന വ്യാജ ഇമെയില്‍ അഡ്രസ്‌ ഉണ്ടാക്കി ഇവര്‍ പലര്‍ക്കും ഇമെയില്‍ അയക്കുന്നു.ആക്ക്രാന്തം മൂത്ത് നമ്മുടെ ചില ചേട്ടന്മാര്‍ ഉടന്‍ തന്നെ എല്ലാ വിവരങ്ങളും കൈമാറുന്നു.താമസിയാതെ അക്കൌണ്ടില്‍ ഉള്ള മുഴുവന്‍ പണവും ഹാക്കര്‍മാരുടെ കൈകളില്‍ എത്തിച്ചേരുന്നു.നാണക്കേട്‌ ഭയന്ന് പലരും ഇതു പുറത്തു പറയില്ല.അക്കൌണ്ടില്‍ ലക്ഷക്കണക്കിനു രൂപ ഇട്ട് കൊണ്ടു ഈ വങ്കതരത്തിന് ഇറങ്ങി അതിലുള്ള മുഴുവന്‍ പണവും നഷ്‌ടമായ ചിലര്‍ മാത്രം പിന്നീടു പരാതിയുമായി എത്തും.

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ പലതരത്തിലുണ്ട്.വലിയ ഒരു സംഖ്യ ഓണ്‍ലൈന്‍ ലോട്ടറി അടിച്ചെന്നും ഉടന്‍ തന്നെ പണം സ്വീകരിച്ചുകൊള്ളൂ എന്നുമാണ്‌ ഇമെയില്‍ വഴിയോ എസ്എംഎസ് ആയോ നമുക്ക് അറിയിപ്പ് കിട്ടുന്നത്. തിരികെ ബന്ധപെട്ടാല്‍, പ്രൊസസ്സിംഗ്‌ ഫീ ആയി ഒരു തുക ഉടന്‍ അയക്കാന്‍ പറയുംചിലരാകട്ടെ ആദ്യം തുക ഒന്നും തന്നെ വാങ്ങിക്കാതെ വിജയിച്ച തുകക്കുള്ള ചെക്ക്‌ വരെ തരും. ചെക്ക് ഡ്യൂ ആകുന്നതിനു മുന്‍പ് പ്രൊസസ്സിംഗ്‌ ഫീ വകയില്‍ ഉടന്‍ തന്നെ കുറച്ച് പണം നല്കാന്‍ പറയും. ചെക്ക്‌ കൈയ്യില്‍ കിട്ടിയ സന്തോഷത്തില്‍ ഉടന്‍ തന്നെ ഫീ അയച്ചുകൊടുക്കുകയും ചെയ്യും.എങ്ങനെ ആയലും കയ്യിലുള്ളത് പോയി കഴിയുമ്പോഴേ മനസിലാക്കൂ.

മറ്റൊന്ന് കുറച്ച്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഒരു വിമാനാപകടത്തില്‍/കാര്‍ അപകടത്തില്‍ മരിച്ച ആളിന്റെ ബാങ്കിലുള്ള വലിയ നിക്ഷേപം ഏറ്റെടുക്കാന്‍ ആരും തന്നെ ഇല്ലാത്തതിനാല്‍, നമുക്ക് അവകാശം സ്ഥാപിക്കാമെന്നും പ ണം എത്തിച്ചു തരുമെന്നുമാണ് .ഇതിനും ചെറിയൊരു പ്രോസിസ്സിംഗ് ഫീ നല്‍കണം.

നമുക്ക് എല്ലാവര്ക്കും ഇത്തരം ഫ്രാഡ്‌ ഇ-മെയിലുകള്‍ ധാരാളം വരാറുണ്ട്.നൈജീരിയ,കെനിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ് ഇത്തരം മെയിലുകള്‍ കൂടുതലും എത്തുന്നത്.ഒന്നുകില്‍ നമ്മള്‍ പ്രോസിസ്സിംഗ് ഫീസ്‌ ആയി നല്‍കുന്ന തുക പോയി കിട്ടും.നമ്മുടെ ബാങ്ക അക്കൌന്റ് ക്രെഡിറ്റ്‌ കാര്‍ഡ്‌ വിവരങ്ങള്‍ നല്‍കിയാല്‍ അതിലുള്ള തുക മുഴുവന്‍ പോയി കിട്ടും.നിരവധി ആളുകളില്‍ നിന്നും കോടികണക്കിന് രൂപയാണ് ഇത്തരക്കാര്‍ തട്ടിയെടുതിരിക്കുന്നത്.ഇത്തരം വാര്‍ത്തകള്‍ എത്ര വായിച്ചാലും അത്യാഗ്രഹം മൂത്ത് വീണ്ടും ചിലര്‍ കെണിയില്‍ വീഴും.ഇത്തരം ഇമെയില്‍ വന്നാല്‍ സ്പാം ആയി മാര്‍ക്ക് ചെയ്ത് കളയുക,തിരിച്ചു പ്രതികരിക്കാതെയിരിക്കുക.നെറ്റിന്റെ ലോകത്തേക്ക് പുതുതായി എത്തുന്നവരാണ് പലപ്പോഴും ഇരകൾ ആവുന്നത് .പണം പോയിട്ട് പരാ തി നല്കിയാലും ഭൂരിപക്ഷം കേസുകളിലും പ്രയോജനം ഒന്നുമില്ല .അതുകൊണ്ട് കെണിയിൽ വീഴാതെ നോക്കുക

2013, നവംബർ 4, തിങ്കളാഴ്‌ച

മികച്ച അമ്മയെ എങ്ങനെ തിരഞ്ഞെടുക്കും?


മികച്ച അമ്മയ്ക്ക് ഗോള്‍ഡന്‍ മദര്‍ പുരസ്‌കാരം നല്‍കാനുള്ള കാലിക്കറ്റ് സര്‍വ്വകലാശാലയുടെ തീരുമാനം കേട്ട് സാമാന്യ ബോധം ഉള്ള ആരും തലയില്‍ കൈവെച്ചു പോകും.ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ മികവാര്‍ന്ന നേട്ടങ്ങള്‍ കൈവരിക്കുകയും അതോടൊപ്പം തന്നെ മാതൃത്വത്തിന്‍റെ ചുമതലകള്‍ ഏറ്റവും മാതൃകാ പരവുമായി നിര്‍വഹിക്കുകയും ചെയ്യുന്ന വനിതകളെ പുരസ്‌കാരം നല്‍കി ആദരിക്കാന്‍ സര്‍വകലശാല തീരുമാനിച്ചു.സത്യം പറഞ്ഞാല്‍ ഈ തീരുമാനം എടുത്തവരുടെ തലയില്‍ നെല്ലിക്കാ തളം വെക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.



സാമൂഹ്യ പ്രവര്‍ത്തനം,രാഷ്ട്രീയം,ഭരണം,മാധ്യമ പ്രവര്‍ത്തനം ,വ്യവസായം ,എഞ്ചിനീയറിംഗ് ,വൈദ്യം ,സാഹിത്യം,കല,നിയമം,പോലീസ്,ബാങ്കിംഗ്,അധ്യാപനം തുടങ്ങിയ വ്യത്യസ്ത മേഖലകളില്‍ ഉള്ളവരെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്.ഇതെന്താണ് ഈ മേഖലകളില്‍ ഉള്ള അമ്മമാര്‍ക്ക് മാത്രമേ മാതൃകാ പരമായി തങ്ങളുടെ കടമ നിര്‍വഹിക്കാന്‍ കഴിയുകയുള്ളോ?കൂലി വേല ചെയ്ത്  വിശക്കുമ്പോള്‍ മുണ്ട് മുറുക്കി ഉടുത്ത് കഷ്ടപ്പെട്ട് സ്വന്തം മക്കളെ വളര്‍ത്തിയ അമ്മമാര്‍ മാതൃകാപരമായി ഒന്നും ചെയ്തില്ലേ.അതോ അവരുടെ കര്‍മ മേഖലകള്‍ക്ക് തിളക്കമില്ലേ?പാടത്തും പറമ്പിലും എല്ലാം പണി ചെയ്ത് സ്വന്തം മക്കളെ ജീവിതത്തിന്റെ ഉയരങ്ങളില്‍ എത്തിച്ച എത്രയോ അമ്മമാര്‍ നമുക്കിടയിലുണ്ട്,അവരെയെല്ലാം അപഹസിക്കുന്നതിനു തുല്യമാണ് ഈ പുരസ്കാര നീക്കം



ഈ അവാര്‍ഡ്‌ നല്‍കുന്ന മേഖലകളിലെ അമ്മമാരുടെ മികവിനെ എങ്ങനെ വിലയിരുത്തും.അങ്ങനെ ഒരു ജഡ്ജിംഗ് പനെലിന്റെ മുന്‍പില്‍ മാര്‍ക്ക്‌ ഇടേണ്ട ഒന്നാണോ ഒരു മാതാവ് സ്വന്തം മക്കള്‍ക്ക്‌ വേണ്ടി ചെയ്ത കാര്യങ്ങള്‍.ഓരോരുത്തരും അവരുടെ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങള്‍,ജീവിതത്തില്‍ നേരിട്ട വെല്ലുവിളികള്‍,ലഭിച്ച പുരസ്കാരങ്ങള്‍ ഇവയൊക്കെ ഉള്‍പ്പെടുത്തി അപേക്ഷ നല്‍കണമെന്നാണ് സര്‍വകലശാല പറയുന്നത്.ഒരു അമ്മക്കും ചെയ്യാന്‍ പറ്റാത്ത കാര്യം,അമ്മ എന്ന കടമ നിര്‍വഹിച്ചതിന് അപേക്ഷ സമര്‍പ്പിച്ചു അവാര്‍ഡിനായി കാത്തിരിക്കുക.

അമ്മമാര്‍ നേടിയ നേട്ടങ്ങള്‍ ചോദിക്കുന്ന സര്‍വകലാശാല അവര്‍  മാതൃത്വത്തിന്‍റെ ചുമതലകള്‍ ഏറ്റവും മാതൃകാ പരമായി നിര്‍വഹിച്ചതിനെ എങ്ങനെ വിലയിരുത്തും എന്നു പറഞ്ഞിട്ടില്ല.ഇവര്‍ പറഞ്ഞ മേഖലകളില്‍ എല്ലാം ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയ മക്കള്‍ ഉള്ള എല്ലാ സ്ത്രീകള്‍ക്കും അവാര്‍ഡ്‌ നല്‍കുക ആയിരിക്കും ചെയ്യുക.

സര്‍വകലാശാലയുടെ ചുമതല വിദ്യാര്‍ഥികള്‍ക്ക് അറിവിന്‍റെ വെളിച്ചം പകരുകയാണ്.തമ്മില്‍ തല്ലും അഴിമതിയും മാറ്റി വെച്ച് അവര്‍ അതു ചെയ്യുക.നന്മയുള്ള സമൂഹം കെട്ടിപ്പെടുക്കാന്‍ നല്ല മാതാ പിതാക്കള്‍ക്കേ കഴിയൂ എന്ന സന്ദേശം നല്‍കേണ്ടത് ഇത്തരം അവാര്‍ഡ്‌ നല്‍കിയല്ല.



തുഗ്ലാക്കാന്‍ പരിഷ്ക്കാരങ്ങളുടെ സിരാ കേന്ദ്രമായ കാലിക്കറ്റ്‌ സര്‍വകലാശാലയില്‍ എടുത്ത തീരുമാനങ്ങള്‍ മാറ്റുന്നത് വലിയ കാര്യമല്ല.അതുകൊണ്ട് കൊണ്ടു തന്നെ അര്‍ത്ഥശൂന്യമായ പ്രവര്‍ത്തികള്‍ ചെയ്യുന്നത് അലങ്കരമാക്കിയ ഇതിന്റെ തലപ്പത്തുള്ളവര്‍ മാതൃത്വത്തിന്‍റെ ചുമതലകള്‍ നിര്‍വഹിച്ചതിന് മാര്‍ക്ക്‌ ഇടാനുള്ള ഈ പരിപാടി പിന്‍വലിച്ചാല്‍ കൊള്ളാമായിരുന്നു.

ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍

2013, ഒക്‌ടോബർ 30, ബുധനാഴ്‌ച

മണ്ടത്തരത്തിനുള്ള നോബല്‍ സമ്മാനം

മണ്ടത്തരത്തിന് നോബല്‍ സമ്മാനം ഉണ്ടെങ്കില്‍ ഇത്തവണ നല്‍കേണ്ടത് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യക്കാണ്.ഒരു പ്രദേശത്ത് സ്വര്‍ണം ഉണ്ടെന്നു സന്യാസിക്ക് സ്വപ്ന ദര്‍ശനം ഉണ്ടാവുക,കേട്ട പാതി കേള്‍ക്കാത്ത പാതി ഉടന്‍ തന്നെ ഖനനം തുടങ്ങി .ഒന്നും കിട്ടാതെ വന്നപ്പോൾ കട്ടയും പടവും മടക്കി . ഖനനത്തിനായി ചിലവാക്കിയ തുക സ്വാഹ .



സന്യാസിയുടെ സ്വപ്ന ദർശനത്തെ തുടർന്ന് ഉത്തർ പ്രദേശിലെ ഉന്നാവോ ജില്ലയിലെ ദാനുടിയഖേര എന്ന ഗ്രാമത്തിൽ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഖനനം നടത്തിയത് .പ്രദേശത്ത് ലോഹ സാന്നിധ്യം ഉണ്ടെന്നു ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും റിപ്പോർട്ട്‌ നല്കിയിരുന്നു. ബ്രിട്ടീഷ്‌ കാർ തൂ ക്കി കൊന്ന അവിടുത്തെ നാട്ടു രാജാവ്‌ രാജാ റാവു റാം ബക്‌സ് സിംഗിന്റെ കോട്ട വളപ്പിൽ 1000 ടണ്‍ സ്വര്‍ണം കുഴിച്ച് ഇട്ടിട്ടുണ്ടെന്നും അത് സര്ക്കാരിന് കൈമാറാനും രാജാവ്‌ സ്വപ്നത്തിൽ തന്നോട് പറഞ്ഞു എന്നതായിരുന്നു സന്യാസി യായ ശോഭന്‍ സര്‍ക്കാരിന്റെ വെളിപ്പെടുത്തല്‍.
ഒരു സന്യാസി പറയുന്നത് കേട്ട് ഇതിനിറങ്ങിയ നമ്മുടെ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥരെ പൂവിട്ടു പൂജിക്കണം.ഏറെ വിശ്വാസ്യതയുള്ള ഇത്തരം ഉന്നത സ്ഥാപനങ്ങള്‍ ഇത്തരം പ്രവര്തികളിളുടെ സ്വയം അവമതിപ്പ്‌ ഉണ്ടാക്കുകയാണ് ചെയുന്നത്.സ്വര്‍ണം തേടി എഎസ്സ്ഐ കുഴിച്ച കുഴിയില്‍ നിന്ന് അകെ കിട്ടിയത് ബുദ്ധമത കാലത്തേ കുറച്ചു മണ്‍പാത്രങ്ങളുടെ അവശിഷ്ടങ്ങള്‍ മാത്രം.എന്തയാലും മണ്ടന്മാര്‍ ആയത് സര്‍ക്കാര്‍ മാത്രമല്ല അവിടുത്തെ ജനങ്ങളും കുടിയാണ്.സ്വര്‍ണം പ്രതീക്ഷിച്ചു പലരും സ്വന്തം സ്ഥലത്ത് ഖനനം തുടങ്ങിയിരുന്നു.


ഈ വാര്‍ത്ത‍ കേട്ടപ്പോഴേ സാമാന്യ ബുദ്ധി ഉള്ള എല്ലാവരും ചിരിച്ചു പോയി,എന്നിട്ടും ആ സാമാന്യ ബുദ്ധി പോലും എഎസ്ഐ കാണിക്കഞ്ഞതാണ് അത്ഭുതം.വിവിധ ചരിത്ര അവശിഷ്ടങ്ങളെ പറ്റി ഇവര്‍ നല്‍കുന്ന വിശദീകരണങ്ങളെ എങ്ങനെ മുഖവിലയ്ക്ക് എടുക്കാന്‍ പറ്റും.സ്വപ്ന ദര്‍ശനം കേട്ട് കുഴിക്കാന്‍ പോയവര്‍ തന്നെയല്ലേ നമ്മുടെ പുരാവസ്തു ഗവേഷണം നടത്തുന്നതും.
എത്ര കോടി രൂപ ഖനനത്തിന് ചിലവായി എന്നു കുടി അറിയണം.അറിഞ്ഞിട്ടും കാര്യമൊന്നുമില്ല.

ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍

2013, ഒക്‌ടോബർ 28, തിങ്കളാഴ്‌ച

ജോസ് മുജിക്ക -ലോകത്തിലെ ഏറ്റവും ദരിദ്രനായ രാഷ്ട്ര തലവന്‍

അധികാര സ്ഥാനത്തേക്ക് രാഷ്ട്രീയ നേതാക്കള്‍ എത്തി കഴിയുമ്പോള്‍ അവരുടെ ജീവിത നിലവാരത്തില്‍ ഉണ്ടാകുന്ന മാറ്റം സ്വാഭാവികമാണ്. ലാളിത്യം ഇഷ്ടപ്പെടുന്നവര്‍ ആണെങ്കില്‍ പോലും അവര്‍ക്ക് ഒരു മാറ്റത്തിനു വിധേയമാകേണ്ടി വരും.ഇതിന്റെ ഏറ്റവും വലിയ അപവാദമാണ് ജോസ് മുജിക്ക.





നഗരത്തില്‍ നിന്നും ഏറെ ദൂരെ ആയി ഒരു ഫാം ഹൌസ്,കാവലിനു രണ്ടു പോലീസുകാര്‍.ഇതാണ് ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ഉറുഗ്വെ പ്രസിഡന്റിന്റെ വസതി.പ്രസിഡന്റിന്റെ ഔദ്യോഗിക വസതി ഉപേക്ഷിച്ചാണ് ഭാര്യയുടെ പേരിലുള്ള ഈ ഫാം ഹൌസില്‍ അദേഹം താമസമാക്കിയിരിക്കുന്നത്.രാജ്യ തലസ്ഥാനമായ മോണ്ടിവീഡിയോയുടെ പ്രാന്തപ്രദേശത്താണ് ഈ വസതി.




തന്‍റെ മാസ ശമ്പളത്തിന്റെ തൊന്നൂരു ശതമാനവും അദേഹം ജീവ കാരുണ്യ പ്രവര്‍ത്തനത്തിനായി വിനിയോഗിക്കുന്നു.ഇന്‍ഡ്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ ഏകദേശം എട്ടു ലക്ഷം രൂപയാണ് പ്രതിമാസ ശമ്പളം.ഏറ്റവും ദരിദ്രനായ പ്രസിഡന്റ്‌ എന്ന വിശേഷണം അദേഹം ഇഷ്ടപ്പെടുന്നില്ല.അദേഹം പറയുന്നത്  ദാരിദ്ര്യം തനിക്കു അനുഭവപ്പെടുന്നില്ല എന്നാണ്.ആവശ്യങ്ങള്‍ക്ക് അനുസരിച്ച് വിഭവങ്ങള്‍ ഇല്ലാതാവുമ്പോള്‍ ആണ് ദാരിദ്ര്യം ഉണ്ടാവുന്നത്,തന്നെ സംബന്ധിച്ച് അങ്ങനൊരു പ്രശ്നം ഇല്ല.തന്‍റെ വരുമാനത്തിന്റെ തൊന്നൂരു ശതമാനവും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമ്പോള്‍ അദേഹം വിനിയോഗിക്കുന്ന പത്തു ശതമാനം ഉറുഗ്വെയിലെ ജനങ്ങളുടെ ഒരു മാസത്തെ ശരാശരി വരുമാനത്തിനു തുല്യം.



2010ല്‍  ഉറുഗ്വെയിലെ എല്ലാ ഉദ്യോഗസ്ഥരും വരുമാനം വെളിപ്പെടുത്തി.മുജിക്കയുടെ ആസ്തി ആയിരുന്നു ഏറെ രസകരം,1987 മോഡല്‍ വോക്സ് വാഗന്‍ കാര്‍ മാത്രം,മതിപ്പുവില 1 8 0 0 ഡോളര്‍ ഏകദേശം 115,000 രൂപ.



കടന്നു വന്ന ജീവിത സാഹചര്യങ്ങളാണ് അദേഹത്തെ ഈ രീതിയിലാക്കിയത് .1935 ലാണ് മുജിക്ക ജനിച്ചത്‌. ക്യുബൻ  വിപ്ലവത്തിൽ  നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്‌ ഉറുഗ്വെയിലെ ഗറില്ല ഗ്രൂപ്പില്‍ ചേര്‍ന്ന് അദേഹം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി.ഗറില്ല പ്രവര്‍ത്തനത്തിനിടയില്‍ ആറു തവണ വെടിയേറ്റ്‌ങ്കിലും അതില്‍ നിന്നെല്ലാം അത്ഭുതകരമായി രക്ഷപെട്ടു.ഏകദേശം പതിനാല് വര്‍ഷത്തോളം ഏകാന്ത തടവറയില്‍ ആയിരുന്ന അദേഹം 1 9 8 5 ല്‍ ഉറുഗ്വെ സ്വതന്ത്രമായപ്പോള്‍ ആണ് ജയില്‍ മോചിതനായത്.

അടുത്തകാലത്ത് ആഗോള കത്തോലിക്ക സഭയുടെ നേതാവായ ഫ്രാൻസിസ് മാർപാപ്പയും മുജിക്കയും തമ്മില്‍ നടന്ന കൂടിക്കാഴ്ച ശ്രദ്ധേയമായി.നിരീശ്വരവാദിയായ മുജിക്കയുമായി 45 മിനിട്ടു ദൈർഘ്യമുള്ള കൂടിക്കാഴ്ചയാണ് നടന്നത്. ഒരു രാഷ്ട്രനേതാവുമായി ഫ്രാൻസിസ്  മാര്‍പാപ്പ ഇതുവരെ നടന്നതിൽ ഏറ്റവും ദീർഘമായ കൂടിക്കാഴ്ചകളില്‍ ഒന്ന്.



ഇത്രയും ലോകശ്രദ്ധ നേടിയെങ്കിലും ലളിത ജീവിതം നയിക്കുന്നുമെങ്കിലും അദേഹം അതി ശക്തമായ രാഷ്ട്രീയ വിമര്‍ശനത്തിനു സ്വന്തം രാജ്യത്ത് വിധേയന്നകുനുണ്ട്.സാമ്പത്തിക വളര്‍ച്ചയില്‍ ഉണ്ടായ മുരടിപ്പ് അദേഹത്തിന്റെ ജനപ്രീതി കാര്യമായി കുറച്ചിട്ടുണ്ട്

2 0 0 9 ലാണ് അദേഹം ഉറുഗ്വെ പ്രസിഡന്റ്‌ ആയി ചുമതല ഏറ്റെടുത്ത്.2014ല്‍ കാലാവധി അവസാനിക്കും.ഉറുഗ്വെ നിയമം അനുസരിച്ച് ഒരാള്‍ക്ക് വീണ്ടും പ്രസിഡന്റ്‌ ആയി മത്സരിക്കാന്‍ ആവില്ല.അതു കൊണ്ടു തന്നെ കാലാവധി കഴിയുമ്പോള്‍ അദേഹം വിശ്രമ ജീവിതത്തിലേക്ക് കടന്നേക്കും.എങ്കിലും ലഭിക്കുന്ന പെന്‍ഷന്‍ അദേഹത്തെ സംബന്ധിച്ച് വളരെ കൂടുതല്‍ ആയിരിക്കും.

ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍

2013, ഒക്‌ടോബർ 1, ചൊവ്വാഴ്ച

ഒക്ടോബര്‍ 1 – ലോക വൃദ്ധ ദിനം.

ഒക്ടോബര്‍ 1 – ലോക വൃദ്ധ ദിനം.

വാര്‍ധക്യം ഒരു ജീവിതാവസ്ഥ മാത്രമാണ്,അതൊരിക്കലും സാമൂഹികമോ സാമ്പത്തികമോ ആയ ബാധ്യതയല്ല.നാളെ നാം ഓരോരുത്തരും ഇതിലേക്ക് എത്തിച്ചേരും.

നിസഹായ വാര്‍ധക്യം നമുക്ക് മുന്‍പില്‍ നില്‍ക്കുമ്പോള്‍ അതു മാതാപിതാക്കള്‍ ആയാലും മറ്റാരായാലും പുറം തിരിഞ്ഞു നില്‍ക്കരുത്,ഓര്‍ക്കുക നാളെ നമ്മുടെ മനസും ശരീരവും പ്രായം ആകുമെന്ന്..

ഒരിക്കലും യുവ തലമുറയുടെ ചിന്തകളുമായി അവരുടെ ചിന്തകള്‍ ഒത്തു പോകില്ല,പക്ഷെ അവരെ ഉള്‍കൊള്ളാന്‍ ഉള്ള വിശാല മനസ്ഥിതി ഓരോരുത്തര്‍ക്കും ഉണ്ടാകണം.അവരുടെ അറിവിനെയും പരിജയ സമ്പത്തിനെയും സമൂഹത്തിന്റെ നന്മയ്ക്കായി വിനിയോഗിക്കാം.സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ കൊണ്ടുവരിക അങ്ങനൊന്നില്ല,മറിച്ചു എല്ലാവരും സമൂഹത്തില്‍ ഒരുപോലെ ഒന്നുചേര്‍ന്ന് മുന്നോട്ടു പോവുക.മുതിര്‍ന്ന പൌരന്മാര്‍ കഴിഞ്ഞു പോയ കാലഘട്ടത്തിന്റെ സാക്ഷികളാണ്.

ഒക്ടോബര്‍ 1 – ലോക വൃദ്ധ ദിനം.- വാര്‍ദ്ധക്യ ജീവിതങ്ങളെ ആദരപൂര്‍വ്വം നമ്മളോടൊപ്പം ചേര്‍ത്തു നിര്‍ത്തേണ്ടതിന്റെ ആവശ്യകത ഓര്‍മ്മിപ്പിക്കുന്ന ഒരു ദിനം.

ഈ ദിനം കേവലം ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണ്.എന്നും എല്ലയ്പ്പോഴും വാര്‍ദ്ധക്യ ജീവിതത്തോട് കരുണയും കരുതലുമുണ്ടാകണം. അവരെ ചേര്‍ത്തു പിടിക്കണം
സ്വന്തം മാതാപിതാക്കളെ വൃദ്ധസദനതിലാക്കി ജീവിതത്തില്‍ പരക്കം പായുന്നവര്‍ ഒരു നിമിഷം ചിന്തിക്കുക നാളെ ഞാനും.........



(ജീവിത സായാനത്തില്‍ ആരോരുമില്ലാതെ വൃദ്ധസദനത്തില്‍ എത്തപ്പെട്ടു അവിടെ വെച്ച് മരണമടഞ്ഞ നാടക-സിനിമ നടിയായ കോഴിക്കോട് ശാന്താ ദേവിയാണ് ചിത്രത്തില്‍, 
ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍) ))

2013, ഓഗസ്റ്റ് 17, ശനിയാഴ്‌ച

ചിങ്ങം ഒന്ന്-കര്‍ഷക ദിനം


പഞ്ഞ മാസമായ കര്കിനടകം വിട വാങ്ങി,ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീക്ഷകളുമായി പൊന്നിന്ചി്ങ്ങം പിറന്നു,മലയാളിയുടെ പുതുവര്ഷംു.
മലയാളിയുടെ മനസില്‍ ഒരിക്കലും വറ്റാത്ത വികാരമാണ് ചിങ്ങമാസവും പൊന്നോണവും. മാവേലി തമ്പുരാനെ വരവേല്ക്കാരന്‍ എല്ലാ മലയാളിയും ചിങ്ങം പിറക്കുന്നതോടെ ഒരുക്കം തുടങ്ങും

ചിങ്ങം പുതുവര്ഷ് പിറവി കൂടാതെ മലയാളിക്ക് കാര്ഷിനക ദിനം കൂടിയാണ്. കേരളത്തില്‍ കൊയ്ത്തുകാലം കൂടിയാണ് ചിങ്ങം. വിളഞ്ഞുകിടക്കുന്ന നെല്‍ പാടങ്ങള്‍ അന്യമായി കൊണ്ടിരിക്കുന്നു.എല്ലാ വര്ഷാവും സര്ക്കാ രും കാര്ഷിനക സംഘടനകളും സമുചിതമായി കാര്ഷികക ദിനം ആചരിക്കുമെങ്കിലും നമ്മുടെ കാര്ഷി്ക മേഖലദുരിതകയത്തില്‍ തന്നെ.കാര്ഷി ക മേഘലയെ മാത്രം ആശ്രയിച്ചു ജീവിക്കാന്‍ പറ്റാത്ത അവസ്ഥ കര്ഷലകര്ക്കി ടയില്‍ ഉണ്ട്.ഉപഭോഗ സംസ്ഥാനമായ കേരളത്തില്‍ കൃഷി ആദായകരമല്ലാത്ത അവസ്ഥ ആയി മാറിയതിന്റെ അടിസ്ഥാന കാരണങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നില്ല.പല കര്ഷരകരും കടക്കെണിയിലാണ്.ധനകാര്യ സ്ഥാപനങ്ങളുടെ ജപ്തി ഭീഷണി അവരെ കാത്തു നില്ക്കു ന്നു.കര്ഷസക ആത്മഹത്യ എന്ന ദുരന്തം ഇന്നും നമുക്ക് മുന്നില്‍ തുടരുന്നു.

കര്ഷകകര്‍ ഉത്പാദിപ്പിക്കുന്ന കാര്ഷിതകോത്പന്നങ്ങള്ക്ക്ന വിപണിയില്‍ വേണ്ടത്ര വില ലഭിക്കാത്തതും, ഉത്പാദന ചെലവ് കൂടിയതും അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും കാര്ഷികക മേഖലനേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളാണ്.കൂനിന്മേല്‍ കുരു എന്ന പോലെ ആയിരുന്നു ഈ വര്ഷംഷ ഉണ്ടായ കാല വര്ഷഅ കെടുതി.കാലവര്ഷുത്തില്‍ ഉണ്ടായ നാശ നഷ്ടം കുടിആയപ്പോള്‍ കര്ഷഷകരുടെ ദുരിതം സമ്പൂര്ണ്ണാമായി.

കാര്ഷി ക മേഖലയുടെ പ്രശ്നങ്ങള്ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ നമ്മുടെ സര്ക്കാഉരുകള്ക്ക് ആവുന്നില്ല.കുട്ടനാട്,ഇടുക്കി പാക്കേജുകള്‍ എങ്ങും എത്താതെ നില്ക്കു ന്നു.സര്ക്കാ്ര്‍ പദ്ധതികള്‍ പലപ്പോഴും തൊലിപ്പുറത്തെ ചികിത്സ മാത്രമാകുന്നു



കൃഷി ലാഭകരമായും വ്യാപകമായും ആകര്ഷനകമായും നടത്താന്‍ കഴിഞ്ഞാല്‍ മാത്രമേ യുവ തലമുറയെ ഈ രംഗത്തേക്ക് ആകര്ഷിഷക്കാന്‍ കഴിയൂ.കാര്ഷിിക ക്ഷേമത്തിന് കൂടുതല്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത് ഭക്ഷ്യ സുരക്ഷ കൈവരിക്കാന്‍ കൂടുതല്‍ സരണികള്‍ തുറക്കപ്പെടും എന്നു ഈ കാര്ഷിഭക ദിനത്തില്‍ നമുക്ക് പ്രത്യാശിക്കാം.


ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍

2013, ഓഗസ്റ്റ് 16, വെള്ളിയാഴ്‌ച

ജൂലിയന്‍ അസാന്‍ജ് –രാഷ്ട്രീയ അഭയത്തിനു ഒരാണ്ട്


നമുക്ക് ഓരോരുത്തര്‍ക്കും നമ്മുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ അതിരുകളില്ലാത്ത സ്വാതന്ത്ര്യം അനിവാര്യമാണ്,അറിവുകളുടെ ജനതിപത്യവത്ക്കരണം,ഭരണ കാര്യങ്ങള്‍ അറിയുവാനുള്ള പൌരന്മാരുടെ അവകാശം ഇവയെല്ലാം ഈ ലോകത്ത് വളരെ  പ്രാധാന്യം അര്‍ഹിക്കുന്ന
കാര്യങ്ങളാണ്‌.ഒപ്പം പൌരന്മാരുടെ സ്വകാര്യതകളിലേക്ക് കടന്നുകയറുന്ന ഭരണകൂട ധര്ഷ്ട്യങ്ങള്‍ ചെരുക്കപ്പെടെണ്ടാതുമാണ്.പക്ഷെ ഇത്തരം ചെരുതുനില്പ്പുകള്‍ നടത്തുന്ന പോരാളികള്‍ വളരെ ക്രൂരമായി വേട്ടയാടപ്പെടുന്നത് സമീപകാലത് നമ്മള്‍ കാണുന്നു. വിക്കിലീക്സ് സ്ഥാപകൻ ജൂലിയസ് അസാൻജ് ,  ആര്‍എസ്എസിന്റെ രൂപകല്‍പ്പനയില്‍ പ്രധാന പങ്കുവഹിച്ച ആരോണ്‍ സ്വാര്‍ട്സ് , ലോകം മുഴുവന്‍ ഉള്ള ആളുകളുടെ സ്വകാര്യത ചോര്‍ത്തി എടുക്കുന്ന അമേരിക്കന്‍ നയത്തിന്‍റെ ഉള്ളുകളികള്‍ പുറത്തു വിട്ട  എഡ്വാര്‍ഡ് സ്നോഡന്‍ ഇവര്‍ ഏറ്റവും അവസാനത്തെ ഉദാഹരണങ്ങള്‍ മാത്രം.
അമേരിക്കന്‍ ചാര സംഘടന ആയ സിഐഎ യുടെയും  അമേരിക്കന്‍ സര്‍ക്കാരിന്റെയും രഹസ്യ രേഖകളും അവര്‍ ആഗോള തലത്തില്‍ നടത്തിയ പല അവിഹിത ഇടപെടലുകളും പ്രസിദ്ധീകരിച്ചു ആണ് വിക്കിലീക്സ് ആഗോള ശ്രദ്ധ നേടിയത്. അഭിപ്രായ സ്വാതന്ത്ര്യത്തിനും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിനും  മേലുള്ള കടന്നുകയറ്റങ്ങള്‍,ചരിത്ര രേഖകളെ മെച്ചപ്പെടുത്തല്‍,ഒപ്പം വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ എല്ലാ സാധാരണക്കാരനും അവസരം നല്‍കുക ഇവയൊക്കെയാണ് വികിലീക്സ്ന്‍റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ ആധുനിക സങ്കേതങ്ങളുടെ അനന്ത സാദ്ധ്യതകള്‍ ഉപയോഗിച്ചുള്ള അന്വേഷണത്മക മാധ്യമ പ്രവര്‍ത്തനം അതിനൊപ്പം അഞ്ജതമായ ഉറവിടങ്ങളിലെ വാര്‍ത്തകളും വികിലീക്സ് സ്വീകരിക്കുന്നു.

2006ലാണ് ജൂലിയസ് അസാന്‍ജജ് വികിലീക്സ് സ്ഥാപിക്കുന്നത്.വാര്‍ത്ത‍ ചോര്‍ത്തലിലെ ഇടനിലക്കാര്‍ ആയാണ് തങ്ങളെ അസാന്‍ജജ് വിശേഷിപ്പിക്കുന്നത് ആര്‍ക്കും വാര്‍ത്തകള്‍ വികിലീക്സിനു നല്‍കാം അവരത് പിന്നീടു മാധ്യമങ്ങള്‍ക്ക് നല്‍കും രണ്ടായിരത്തിആര് മുതല്‍ വിവിധ വാര്‍ത്തകള്‍ ചോര്തിയിരുന്നു എങ്കിലും 2010 ഏപ്രിലില്‍ പുറത്തുവിട്ട ഇറാഖിലെ അമേരിക്കന്‍ ആക്രമത്തില്‍ ക്യാമറ ആയുധമാനെന്ന തെറ്റിധാരണയില്‍ വ്യോമസേന  മാധ്യമ പ്രവര്‍ത്തകരെ വധിച്ചിരുന്നു എന്ന അമേരിക്കന്‍ പ്രതിരോധ രഹസ്യങ്ങള്‍ വെളിപ്പെടുതിയാണ് വികിലീക്സ് ആഗോള ശ്രദ്ധ നേടുന്നത്,കേബിള്‍ഗേറ്റ് എന്നറിയപ്പെടുന്ന ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രഹസ്യഅന്വേഷണ രേഖകളുടെ ചോര്‍ത്തല്‍ ആണ് വികിലീക്സ് നടത്തിയത്.1966 മുതല്‍ 2010 വരെ വിവിധ രാജ്യങ്ങളിലെ അമേരിക്കന്‍ നയതന്ത്ര പ്രതിനിധികള്‍ അയച്ചു കൊടുത്ത രേഖകളാണ് കേബിള്‍ഗേറ്റ് വഴി പുറത്തായത്.ഇത് ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ കോളിളക്കം സൃഷ്ടിച്ചു.ഇന്ത്യയിലെ വിവിധ കാലങ്ങളിലെ അമേരിക്കന്‍ സ്ഥാനപതിമാര്‍ അമേരിക്കന്‍ സര്‍ക്കാരിലേക്ക് അയച്ച രഹസ്യങ്ങള്‍ പുറത്തു വന്നപ്പോള്‍ അതു ഇന്ത്യന്‍ രാഷ്ട്രീയത്തിലെയും പല അന്തര്‍ നാടകങ്ങള്‍ വെളിവാക്കി 2011 ല്‍ ഗ്വാന്‍ണ്ടനാമോ തടവറയിലെ മനുഷ്യാവകാശ ലംഖനങ്ങളെ പറ്റിയുള്ള തെളിവുകള്‍ പുറത്തു വിട്ടു. അമേരിക്ക കൂടാതെ മറ്റു പല രാജ്യങ്ങളുടെയും പ്രതിരോധ അഭ്യന്തര രഹസ്യങ്ങളും വികിലീക്സ് പുറത്തു വിട്ടു.



1971 ജൂലൈ മൂന്നിന് ഓസ്ട്രലിയയിലെ ക്യൂന്‍സ് ലണ്ടിലാണ്ആണ് ജൂലിയസ് അസാന്‍ജജ് ജനിച്ചത്‌ പതിനാറാം വയസില്‍ തന്നെ കമ്പ്യൂട്ടര്‍ ഹാക്കിംഗ് പരിപാടികള്‍ തുടങ്ങി മെന്‍ഡാക്സ് എന്ന പേരിലായിരുന്നു ആദ്യം അറിയപ്പെട്ടിരുന്നത് പിന്നീട് കൂട്ടുകാരുമായി ചേര്‍ന്ന് ഒരു കൂട്ടായ്മ ഉണ്ടാക്കി.ഒരിക്കലും ഹാക്ക് ചെയുന്ന കമ്പ്യൂട്ടര്‍ ശ്രിംഖല നശിപ്പിക്കണോ അതിലുള്ള വിവരങ്ങള്‍ നശിപ്പിക്കാനോ അസ്സന്ജ് തയ്യാറായില്ല മറിച്ചു വിവരങ്ങള്‍ പരമാവധി ആള്‍ക്കാരിലേക്ക് എത്തിക്കുക്ക അതു മാത്രമായിരുന്നു ലക്ഷ്യം അതുകൊണ്ട് തന്നെ മൂല്യ ബോധം ഉള്ള കമ്പ്യൂട്ടര്‍ ഹാക്കെര്‍ എന്നായിരുന്നു അദേഹം അറിയപ്പെട്ടത്.തന്‍റെ മുപ്പത്തി ഒന്നാമത്തെ വയസിലാണ്‌ അസ്സന്ജ് ബിരുദ പഠനത്തിനു ചേരുന്നത്  2002 തൊട്ട് 2005 വരെ ക്യൂന്‍സ്ലാണ്ട് യൂനിവേര്സിറ്റിയില്‍ നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കി.പിന്നീട് 2006ലാണ് ജൂലിയസ് അസാന്‍ജജ് വികിലീക്സ് സ്ഥാപിക്കുന്നത്.


പക്ഷെ ഈ പോരാട്ടങ്ങള്‍ അസനജിനെ അതി ക്രൂരമായ ഭരണകൂട വേട്ടയാടലുകള്‍ക്ക് വിധേയനാക്കി എന്നതാണ് ശ്രദ്ധേയമായ കാര്യം.അസ്സന്ജിനു എതിരെ ആറു കേസുകളാണ് സ്വീഡനില്‍ ഉള്ളത്,ഇതില്‍ രണ്ടെണ്ണം സ്ത്രീ പീഡന കേസുകളാണ്.ഈ കേസുകളിലെ വിചാരണക്കായി ബ്രിട്ടനില്‍ സ്ഥിര താമസമാക്കിയ അസ്സന്ജിനെ സ്വീഡനു കൈമാറാന്‍ ബ്രിട്ടന്‍ തീരുമാനിച്ചു.കേസ് കെട്ടി ചമച്ചത് ആണെന്നാണ് അസ്സഞ്ഞിന്റെ വാദം.എങ്ങനെ ആയാലും സ്വീഡന് കൈമാറിയാല്‍ പിന്നെ പുറം ലോകം കാണാന്‍ അദേഹത്തിന് കഴിഞ്ഞെന്നു വരില്ല.

ഈ അവസരത്തിലാണ് ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ഇക്വിഡോര്‍  അദേഹത്തിന് രാഷ്ട്രീയ അഭയം നല്കാന്‍ തീരുമാനിച്ചത്. 2012 ഓഗസ്റ്റ്‌ പതിനാറിനാണ് ഇക്വിഡോര്‍ വിദേശകാര്യ മന്ത്രി റികാര്ടോ പടിനോ അദേഹത്തിന് രാഷ്ട്രീയ അഭയം നല്കുന്നന്നതായി പ്രഖ്യാപിച്ചത് ഇത്തരം മനുഷ്യാവകാശ പ്രശ്നങ്ങളില്‍ ഇക്വിഡോര്‍  വെനസുല പോലുള്ള രാജ്യങ്ങള്‍ എടുക്കുന്ന സമീപനങ്ങള്‍ പ്രശംസനീയമാണ്,വന്‍ ശക്തികളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്‍പില്‍ മുട്ടുമടക്കാത്ത ധൈര്യം.


ഇക്വിഡോര്‍ എംബസ്സിയിലെ ഒരു ചെറിയ മുറിയിലാണ് അസന്‍ജ്ഇപ്പോള്‍ താമസിക്കുന്നത്.ഒരു മുറിയില്‍ തന്നെ അദേഹത്തിന്റെ കിടപ്പുംകമ്പ്യൂട്ടറും വ്യായാമം ചെയ്യാനുള്ളട്രെഡ്മില്ലും എല്ലാം.സത്യം പറഞ്ഞാല്‍ ഒരു തടങ്കല്‍  തന്നെ.

2013 ഓഗസ്റ്റ്‌ 16 ആവുമ്പോള്‍ അസ്സന്ജ് ബ്രിട്ടനിലെ ഇക്വിഡോര്‍ എംബസ്സിയില്‍ രാഷ്ട്രീയ അഭയത്തില്‍ ആയിട്ടു ഒരു വര്‍ഷം ഈ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടാക്കാന്‍ തങ്ങള്‍ ശ്രമം തുടരും എന്നാണ് ഒരു വര്‍ഷം തികഞ്ഞ വേളയില്‍ ഇക്വിഡോര്‍ സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്.തങ്ങള്‍ നല്‍കിയ രാഷ്ട്രീയ അഭയ തീരുമാനം ശെരിയെന്നതാണ് കഴിഞ്ഞ ഒരു വര്‍ഷത്തെ സംഭവങ്ങള്‍ തെളിയിക്കുന്നത് എന്നാണ് അവരുടെ അഭിപ്രായം. എഡ്വാര്‍ഡ് സ്നോഡന്‍ വേട്ടയാടപ്പെടുന്നതും  വികിലീക്സിനു വാര്‍ത്തകള്‍ ചോര്‍ത്തി കൊടുത്തതിന്റെ പേരില്‍  ബ്രട്ളി മാനിംഗ് എന്ന അമേരിക്കന്‍ സൈനികന്‍ ഏതാണ്ട് ജീവിതാന്ത്യം വരെ തടവറയില്‍ അകുമെന്നതും അവരുടെ വാദങ്ങള്‍ക്ക് സാധൂകരണം നല്‍കും

അസ്സ്ന്ജും അദേഹത്തെ പോലുള്ളവരും നിയമ വിധേയമായിട്ടാണ് പ്രവര്‍ത്തിച്ചത് എന്നു പറയാനാവില്ല,പക്ഷെ അവരുടെ പ്രവര്‍ത്തനങ്ങള്‍ ഭരണകൂടങ്ങളുടെ നിരവധി നിയമ ലംഘനങ്ങളും മനുഷ്യാവകാശ ധ്വംസനങ്ങളും ലോകത്തിനു മുന്‍പില്‍ തുറന്നു കാണിക്കപ്പെട്ടു.അതുകൊണ്ടു തന്നെ കൂടുതല്‍ അസന്ജ്മാര്‍ നമുക്ക് ആവശ്യമാണ്

തരംഗിണി മാസിക ഓഗസ്റ്റ്‌ ലക്കം പ്രസിദ്ധീകരിച്ചത്
ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍
Related Posts Plugin for WordPress, Blogger...